ടൊയോട്ട വീണ്ടും ഒന്നാമന്‍!
ടൊയോട്ട വീണ്ടും ആഗോളതലത്തില്‍ ഒന്നാമതെത്തി. കഴിഞ്ഞ കുറെ മാസങ്ങളായി ടൊയോട്ടയെ അമേരിക്കന്‍ കമ്പനിയായ ജനറല്‍ മോട്ടോഴ്സ് മറികടന്നിരിക്കുകയായിരുന്നു. ജപ്പാനില്‍ സംഭവിച്ച പ്രകൃതിദുരന്തങ്ങളാണ് കമ്പനിയുടെ പ്രകടനത്തെ പിന്നാക്കം നയിച്ചത്. കമ്പനിക്ക് സന്നാഹങ്ങളുള്ള തായ്‍ലന്‍ഡിലും പ്രകൃതിക്ഷോഭങ്ങള്‍ സംഭവിക്കുകയുണ്ടായി. ചുരുക്കത്തില്‍ നല്ല പണിയാണ് ടൊയോട്ടയ്ക്ക് ലഭിച്ചത് എന്നുപറയാം.
എന്നാല്‍ അത്ഭുതകരമായ വേഗത്തിലാണ് പ്രശ്നങ്ങളെ അതിജീവിച്ച് ടൊയോട്ട തിരിച്ചുവന്നിരിക്കുന്നത്. വില്‍പനയില്‍ ജിഎമ്മിനെക്കാള്‍ 300,000 യൂണിറ്റ് കമ്പനി വിറ്റഴിച്ചു. മൂന്നാം സ്ഥാനത്തുള്ള ഫോക്സ്‍വാഗണ്‍ 520,000 യൂണിറ്റ് പിന്നിലാണ് ടൊയോട്ടയെക്കാള്‍.

ടൊയോട്ടയുടെ ഉപ ബ്രാന്‍ഡുകളായ ലക്സസ്, ദൈഹത്സു, ഹിനോ എന്നിവയുടെ വിപണിയിലെ മികച്ച പ്രകടവും ടൊയോട്ടയെ ഇപ്രകാരം മുമ്പോട്ടുകൊണ്ടു പോകുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.
മൊത്തം 4.9 ദശലക്ഷം യൂണിറ്റാണ് ലോകമെമ്പാടുമായി നടപ്പുവര്‍ഷം ഇതുവരെ ടൊയോട്ട വിറ്റഴിച്ചിരിക്കുന്നത്. യൂറോപ്പിലെ സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന ജിഎമ്മും ഫോക്സ്‍വാഗണും വില്‍പന പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതും ടൊയോട്ടയ്ക്ക് അനുകൂലമായി.
ഇന്ത്യന്‍ വിപണിയില്‍ ടൊയോട്ട അല്‍പം പ്രീമിയം നിലവാരത്തിലാണ് നില്‍ക്കുന്നത്. യൂറോപ്പില്‍ ചീപ്പ് കാറുകളായി പരിഗണിക്കപ്പെടുന്ന മോഡലുകള്‍ ഇന്ത്യയില്‍ പ്രീമിയം കാറുകളാണ്. ഈ നിലവാരത്തില്‍ നിന്നും താഴ്ക്കിറങ്ങാന്‍ ടൊയോട്ടയ്ക്ക് താല്‍പര്യമില്ല. ഇന്നോവ അതിന്‍റെ സെഗ്മെന്‍റിലെ രാജാവാണെങ്കിലും വോള്യം മാര്‍ക്കറ്റില്‍ അതിന് ഒന്നും ചെയ്യാനില്ല.
നിലവില്‍ ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളുടെ ഘടകഭാഗങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിച്ച് വിലയില്‍ കുറവ് വരുത്താന്‍ ടൊയോട്ടയ്ക്ക് പദ്ധതികളുണ്ട്.


Click it and Unblock the Notifications








