ടൊയോട്ട കാറുകള്‍ക്ക് വിലവര്‍ധന

Toyota Fortuner
ടൊയോട്ട കിര്‍ലോസ്കര്‍ മോട്ടോഴ്സിന്‍റെ എല്ലാ മോഡലുകള്‍ക്കും 1.5 ശതമാനം കണ്ട് വിലവര്‍ധന പ്രഖ്യാപിച്ചു. ഇന്ത്യന്‍ രൂപയുടെ ഇടിഞ്ഞ മൂല്യം സൃഷ്ടിക്കുന്ന നഷ്ടം പരിഹരിക്കാനാണ് വിലവര്‍ധന നടപ്പിലാക്കുന്നതെന്ന് കമ്പനി അറിയിച്ചു.

ടൊയോട്ടയുടെ വാഹനങ്ങളിലെ നിരവധി ഘടകഭാഗങ്ങള്‍ ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. കഴിഞ്‍ കുറെ മാസങ്ങളായി ഇന്ത്യന്‍ രൂപ നേരിടുന്ന തിരിച്ചടി ഇറക്കുമതിച്ചെലവ് കൂട്ടിയിട്ടുണ്ട്. ഇതുമൂലം വര്‍ധിച്ച ഉല്‍പാദനച്ചെലവാണ് വാഹനങ്ങളില്‍ വിലവര്‍ധനയായി പ്രതിഫലിക്കുക.

ഇന്ത്യയില്‍ ടൊയോട്ടയ്ക്ക് പ്ലാന്‍റ് നിലവിലുണ്ട്. എന്നാല്‍ എല്ലാ ഘടകഭാഗങ്ങളും രാജ്യത്ത് നിര്‍മിക്കാനുള്ള ശേഷി അത് കൈവരിച്ചിട്ടില്ല. ബങ്കളുരുവിലാണ് ടൊയോട്ടയുടെ പ്ലാന്‍റ് സ്ഥിതി ചെയ്യുന്നത്.

സെപ്തംബര്‍ 1 മുതല്‍ ടൊയോട്ടയുടെ വിലക്കയറ്റം പ്രാബല്യത്തില്‍ വരും. ജൂണ്‍ മാസത്തിനു ശേഷം ഇത് രണ്ടാമത്തെ വിലക്കയറ്റമാണ് കമ്പനി നടപ്പാക്കുന്നത്. രൂപയുടെ വിലയിടിവ് തന്നെയായിരുന്നു അന്നത്തെ വിലക്കയറ്റത്തിനും കാരണം. 1% വിലവര്‍ധനയാണ് അന്ന് നടപ്പാക്കിയിരുന്നത്.

എട്യോസ്, എട്യോസ് ലിവ, കൊറോള ആള്‍ടിസ്, ഇന്നോവ, കാമ്രി, ലാന്‍ഡ് ക്രൂയിസര്‍, ഫോര്‍ച്യൂണര്‍ എന്നിവയാണ് രാജ്യത്ത് നിര്‍മിച്ച് വില്‍പന നടത്തുന്ന ടൊയോട്ട മോഡലുകള്‍.

More from DriveSpark

Article Published On: Monday, August 20, 2012, 11:06 [IST]
English summary
Toyota Kirloskar Motors, the Indian division of the Japanese carmaker has announced a price hike of 1.5 per cent of its entire range of cars.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X