ടൊയോട്ട മോഡലുകള്‍ക്ക് പ്രത്യേക എഡിഷനുകള്‍

Toyota Fortuner
വില്‍പനാ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഏറ്റവും മികച്ച സമയമായാണ് ഒക്ടോബര്‍-നവംബര്‍ മാസങ്ങളെ ഇന്ത്യന്‍ കാര്‍ നിര്‍മാതാക്കള്‍ കാണുന്നത്. ഈ കാലയളവില്‍ തങ്ങളുടെ മികച്ച മോഡലുകളെ പുതുക്കിയോ, അവയ്ക്ക് പ്രത്യേക പതിപ്പുകള്‍ ഇറക്കിയോ വിപണിയില്‍ ശ്രദ്ധേയ സാന്നിധ്യമായിത്തീരാന്‍ എല്ലാ കമ്പനികളും ശ്രമിക്കുന്നു.

ഇത്തവണത്തെ ദീപാവലി സീസണ്‍ തുടങ്ങിയിട്ടേയുള്ളൂ. എന്നാല്‍ അതിന്‍റെ ആരവങ്ങള്‍ കൊടുമ്പിരി കൊണ്ടു തുടങ്ങിക്കഴിഞ്ഞു. വിപണി മത്സരം മുറുകുന്നതിന്‍റെ ലക്ഷണമാണിത്.

ജപ്പാന്‍ കാര്‍ നിര്‍മാതാവായ ടൊയോട്ട കിര്‍ലോസ്കര്‍ ദീപാവലി ആഘോഷങ്ങളുടെ ഭാഗമാവുന്നത് അതിന്‍റെ പ്രധാന മോഡലുകള്‍ക്ക് ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കിക്കൊണ്ടാണ്. ടൊയോട്ടയുടെ ഏറ്റവും വിറ്റഴിക്കപ്പെടുന്ന ഇന്നോവ എംപിവിക്ക് ഒരു ലിമിറ്റഡ് എഡിഷന്‍ ഇതിനകം തന്നെ പുറത്തിറക്കിക്കഴിഞ്ഞു. ഇന്നോവ എയ്റോ എന്നാണ് ഈ എഡിഷന് പേരിട്ടിരിക്കുന്നത്.

ടൊയോട്ട കൊറോള, ആള്‍ടിസ്, എട്യോസ് എന്നീ വാഹനങ്ങള്‍ക്കും പ്രത്യേക പതിപ്പുകള്‍ കമ്പനി ആസൂത്രണം ചെയ്തിട്ടുള്ളതായാണ് കേള്‍ക്കുന്നത്. ഇതുകൂടാതെ പ്രീമിയം എസ്‍യുവിയായ ഫോര്‍ച്യൂണറിനും പ്രത്യേക എഡിഷന്‍ ടൊയോട്ട പുറത്തിറക്കും.

ഒക്ടോബര്‍ അവസാനത്തിലാണ് ഈ എഡിഷനുകള്‍ വിപണിയില്‍ അവതാരം കൊള്ളുക. ടൊയോട്ട കിര്‍ലോസ്കര്‍ ഡയറക്ടര്‍ ഹിറോഷി നഗക്കവ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടുണ്ട്. ഒക്ടോബര്‍ 15 മുതല്‍ 20 വരെയുള്ള തീയതികളില്‍ ലോഞ്ചുകള്‍ സംഭവിക്കും.

More from DriveSpark

Article Published On: Monday, October 8, 2012, 17:04 [IST]
English summary
Toyota Kirloskar will be launching limited edition models of its best selling cars in India in an effort to boost its sales during the festive season.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X