എട്യോസ് ലിവയ്ക്ക് പുതിയ എന്‍ജിന്‍!

മാരുതി സുസുക്കി സ്വിഫ്റ്റ് വിപണിയില്‍ തുടരുന്ന ആധിപത്യത്തെ ചെറുക്കാന്‍ സെഗ്മെന്‍റിലെ മറ്റ് താരങ്ങള്‍ നടത്തുന്ന നീക്കങ്ങളുടെ ഭാഗം തന്നെയാണിതും. സ്വിഫ്റ്റ് അതിന്‍റെ സ്പോര്‍ടി ഡിസൈന്‍ കൊണ്ടും വിശ്വാസ്യത കൊണ്ടും വിപണിയെ പിടിച്ചടക്കിയിട്ട് നാളുകളായി. ഈയിടെ ടൊയോട്ട ലിവയുടെ ഒരു സ്പെഷ്യല്‍ എഡിഷന്‍ വിപണിയിലെത്തിച്ചിരുന്നു, ടിആര്‍ഡി ലിവ സ്പോര്‍ടിവോ എന്ന പേരില്‍.
പുതിയ എന്‍ജിന്‍ പെട്രോള്‍ പതിപ്പിന്‍റെ മൈലേജില്‍ വര്‍ധന വരുത്തുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. പെട്രോള്‍ വാഹനങ്ങള്‍ക്ക് പൊതുവിലുണ്ടായിട്ടുള്ള ഡിമാന്‍ഡിടിവ് ലിവയെയും കാര്യമായി ബാധിച്ചിരുന്നു. ഈ പ്രശ്നത്തെ കഴിയും വിധം പരിഹരിക്കുക എന്ന ഉദ്ദേശ്യവും എന്‍ജിന്‍ മാറ്റത്തിന് പിന്നിലുണ്ട്.


Click it and Unblock the Notifications








