പ്രയസ് പ്രയാസങ്ങളെ മറികടന്നു

Toyota Prius
ഹൈബ്രിഡ് കാറുകളെ സവര്‍ണ മൂരാച്ചികളായാണ് പൊതുവില്‍ ലോകം വീക്ഷിച്ചിരുന്നത്. എലീറ്റ് വിഭാഗത്തില്‍ പെട്ട ചിലരുടെ പരിസ്ഥിതി പൊങ്ങച്ചം മാത്രമായി പ്രയസ്സിനെ മുഖ്യധാരാ ലോകം വീക്ഷിച്ചു. ഇച്ചിരി കരിമ്പുകയൊക്കെ പുറത്തു വിട്ടില്ലെങ്കില്‍ എന്ത് കാറ് എന്നതായിരുന്നു പൊതുനിലപാട്. എന്നാല്‍ കാര്യങ്ങള്‍ എക്കാലത്തും ഇങ്ങനെയായിരിക്കുമെന്ന് കരുതിയെങ്കില്‍ തെറ്റി.

ടൊയോട്ട പ്രയസ് എന്ന ഹൈബ്രിഡ് വാഹനം ലോകത്തില്‍ ഏറ്റവും വിറ്റുപോകുന്ന മൂന്നാമത്തെ കാറായി മാറിയിരിക്കുകയാണ്. വിപണിയിലിറങ്ങ് വെറും 15 വര്‍ഷം കൊണ്ടാണ് പ്രയസ് ഈ നേട്ടം കൊയ്തെടുത്തിരിക്കുന്നത്.

ജപ്പാനില്‍ ഹൈബ്രിഡ് കാറുകള്‍ക്ക് ഈയിടെ പ്രഖ്യാപിച്ച ടാക്സിളവുകള്‍ ഈ കാറിന്‍റെ വില്‍പനയില്‍ സഹായിച്ചിട്ടുണ്ടെന്നാണ് മനസ്സിലാക്കപ്പെടുന്നത്. ഈ വര്‍ഷത്തെ ഒന്നാം പാദത്തില്‍ ജപ്പാനിലെയും അമേരിക്കയിലെയും വിപണികള്‍ പ്രയസ്സിനെ അങ്ങേറ്റെടുത്തിരിക്കുകയാണ്.

കഴിഞ്ഞ ഒന്നുരണ്ടു വര്‍ഷങ്ങളില്‍ ടൊയോട്ട നേരിട്ട തിരിച്ചുവിളികളുടെ പ്രതിസന്ധികള്‍ക്കു ശേഷം ഇതാദ്യമായാണ് വില്‍പനയില്‍ കമ്പനി മുന്നേറ്റം കാണിക്കുന്നത്. നിലവില്‍ വില്‍പനയില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ടൊയോട്ടയുള്ളത്. ജപ്പാന്‍, തായ്‍ലന്‍ഡ് എന്നിവിടങ്ങളിലെ പ്രകൃതിക്ഷോഭങ്ങളും കമ്പനിയുടെ പ്രതിസന്ധികള്‍ വര്‍ധിപ്പിച്ചിരുന്നു.

More from DriveSpark

Article Published On: Wednesday, May 30, 2012, 13:34 [IST]
English summary
The Prius sedan of Toyota Motor Corp has been acquired the space of the third best selling car in the world.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X