ടൊയോട്ട എട്യോസ് സ്പോര്‍ടിവോ നിരത്തില്‍
ടൊയോട്ട എട്യോസ് സെഡാന്‍റെ ടിആര്‍ഡി സ്പോര്‍ടിവോ എഡിഷന്‍ പുറത്തിറങ്ങി. ബ്രാന്‍ഡ് പ്രമോഷന്‍ ലാക്കാക്കിയുള്ള ഈ എഡിഷനുകള്‍ കൂടുതല്‍ സ്പോര്‍ടിയായ രൂപത്തിലാണ് എത്തിച്ചേരുന്നത്.
എട്യോസ് ലിവ ഹാച്ച്ബാക്കിന് ടിആര്‍ഡി സ്പോര്‍ടിവോ ലിമിറ്റഡ് എഡിഷന്‍ പുറത്തിയിറക്കിയിരുന്നത് ഡ്രൈവ്‍സ്പാര്‍ക് നേരത്തെ റിപ്പോര്‍ട് ചെയ്തിരുന്നു.

ടൊയോട്ട ഇന്നോവയ്ക്ക് ഒരു ലിമിറ്റഡ് എഡ്ഷന്‍ പുറത്തിറങ്ങിയത് ഈയിടെയാണ്. ടൊയോട്ട ഇന്നോവ എയ്റോ എന്ന പേരില്‍. ഫോര്‍ച്യൂണല്‍, കാമ്രി എന്നീ വാഹനങ്ങള്‍ക്കും പ്രത്യേക പതിപ്പുകള്‍ ഉടന്‍ വന്നെത്തും.
എട്യോസ് സെഡാന്‍ സ്പോര്‍ടിവോ പെട്രോള്‍-ഡീസല്‍ പതിപ്പുകളില്‍ വരുന്നുണ്ട്. സ്പോര്‍ടി മുഖം പ്രദാനം ചെയ്യുന്ന വിധത്തില്‍ സ്പോയ്‍ലറുകളും സ്റ്റിക്കറുകളുമെല്ലാമായാണ് എട്യോസ് ഒരുങ്ങിയിരിക്കുന്നത്.
15 ഇഞ്ച് ഗണ്‍മെറ്റല്‍ ഫിനിഷോടു കൂടിയ അലോയ് വീലുകളാണ് വാഹനത്തിനുള്ളത്. ഡോര്‍ പാനലില്‍ സ്റ്റിക്കറുകള്‍ പതിച്ചിട്ടുണ്ട്. വെള്ള, സിഫണി സില്‍നര്‍ എന്നീ നിറങ്ങളില്‍ മാത്രമാണ് എട്യോസ് സ്പോര്‍ടിവോ ലഭ്യമാകുക.
പുതുതലമുറ ഉപഭോക്താക്കളെയാണ് സ്പോര്‍ടിവോ പതിപ്പിലൂടെ ടൊയോട്ട ലക്ഷ്യം വെക്കുന്നത്. 6.25 ലക്ഷം രൂപയാണ് പെട്രോള്‍ പതിപ്പിന്റെ വില. 7.31 ലക്ഷത്തില്‍ ഡീസല്‍ പതിപ്പും ലഭ്യമാകും.


Click it and Unblock the Notifications








