ടൊയോട്ട ടാക്സി വിപണി ലക്ഷ്യമാക്കുന്നു

എന്നാല്‍ ഈ വിപണിയെ അങ്ങനെ മാറ്റി നിര്‍ത്താന്‍ കമ്പനികള്‍ ആഗ്രഹിക്കുന്നില്ല. ടൊയോട്ട ഈ മേഖലയിലേക്ക് ശക്തമായി കടക്കുന്നതിന്‍റെ ആദ്യ ലക്ഷണങ്ങള്‍ കണ്ടു വരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ടൊയോട്ട എട്യോസാണ് ഈ നീക്കത്തില്‍ മുന്‍ നിരയില്‍ നില്‍ക്കുക.
മാരുതി എസ്എക്സ്4 ടാക്സി മാര്‍ക്കറ്റുകളെ ലക്ഷ്യം വെക്കുന്നുണ്ട്. മികച്ച വാഹനമായിരുന്നിട്ടും എസ്എക്സ്4ന് വേണ്ടത്ര വില്‍പന ഇല്ലാത്തത് കമ്പനിയെ വിഷമിപ്പിക്കുന്നുണ്ട്. സ്വിഫ്റ്റ് ഡിസൈറിന്‍റെ പഴയ പതിപ്പ് ഇപ്പോഴും വിപണിയില്‍ ടാക്സി ഉപയോഗത്തിനായി ഇറങ്ങുന്നുണ്ട്. ടാക്സി രജിസ്ട്രേഷനില്‍ മാത്രമേ വാഹനം നല്‍കുന്നുള്ളൂ.
ടൊയോട്ട പുതിയ വിപണി പിടിത്തത്തിനായി വിട്ടുവീഴ്ചകളൊന്നും ചെയ്യില്ല എന്നത് ഉറപ്പിക്കാം. പ്രീമിയം ബ്രാന്‍ഡ് നിലവാരത്തില്‍ നിലയുറപ്പിക്കുക എന്നത് കമ്പനിയുടെ നയമാണ്. പ്രീമിയം കാറുകള്‍ ടാക്സിയായി കൂടുതല്‍ രംഗത്തു വരുന്നതാണ് കമ്പനിക്ക് പ്രതീക്ഷ നല്‍കുന്നത്. ഈ വിഭാഗത്തില്‍ ആധിപത്യമുറപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.
ഹ്യൂണ്ടായിയും ടാക്സി മേഖലയിലേക്ക് കാര്യമായി ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. ടാക്സി കമ്പനികള്‍ വഴി മുന്നേറ്റം സൃഷ്ടിക്കാനാണ് കമ്പനിയുടെ പദ്ധതി. മഹീന്ദ്ര വളരെ നേരത്തെ തന്നെ ഈ മേഖലയില്‍ ശ്രദ്ധേയമായ നീക്കങ്ങള്‍ നടത്തിയ കമ്പനിയുടെ ലോഗന്‍ സൊന്‍ ടാക്സി കമ്പനികള്‍ കാര്യമായി ഏറ്റെടുത്ത വാഹനമാണ്.


Click it and Unblock the Notifications








