ടൊയോട്ട വാകു ഡോകി സര്‍വീസ് കാംപൈന്‍
ടോയോട്ട കിര്‍ലോസ്കര്‍ വാകു ഡോകി ഫെസ്റ്റിവര്‍ ധമാക്ക സര്‍വീസ് കാംപൈന്‍ തുടങ്ങി. ടൊയോട്ട ഉപഭോക്താക്കള്‍ക്ക് അവരുടെ കാറുകള്‍ സൗജന്യമായി ചെക്കപ്പ് ചെയ്ത് ലഭിക്കും ഇവിടെ. രാജ്യത്തെമ്പാടുമുള്ള ടൊയോട്ട ഡീലര്‍ഷിപ്പുകളില്‍ നിന്ന് സൗജന്യ ചെക്കപ്പ് സേവനം ചെയ്തുകിട്ടും.
ഒക്ടോബര്‍ 15ന് തുടങ്ങിയ ഈ കാംപൈന്‍ നവംബര്‍ 15 വരെ നീളുന്നതാണ്. ഓട്ടോവിപണിയിലെ ഫെസ്റ്റിവ് സീസണ്‍ പ്രമാണിച്ചാണ് ടൊയോട്ട ഈ പരിപാടി തുടങ്ങിയിരിക്കുന്നത്.

കാംപൈനിന്‍റെ ഭാഗമായി ആകര്‍ഷകമായ ഓഫറുകള്‍ ടൊയോട്ട നല്‍കുന്നുണ്ട്. ഫെസ്റ്റിവ് സീസണില്‍ ലഭിക്കുന്ന ഡിസ്കൗണ്ട് നിരക്കില്‍ വാഹനം സര്‍വീസ് ചെയ്ത് ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തുന്നത് ബുദ്ധിപരമായ ഒരു നീക്കമാണ്.
സൗജന്യമായി 20 ഇന ചെക്കപ്പാണ് ടൊയോട്ട വാഗ്ദാനം ചെയ്യുന്നത്. പ്രത്യേക കാര്‍ കെയര്‍ പാക്കേജുകളില്‍ 20 ശതമാനം ഇളവ് കമ്പനി ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ബോഡി, പെയിന്‍റ് സര്‍വീസുകള്‍ക്ക് 20 ശതമാനം കിഴിവാണ് നല്‍കുന്നത്.
അക്സസറികളില്‍ തെരഞ്ഞെടുത്തവയ്ക്ക് 20 ശതമാനം ഡിസ്കൗണ്ട് നല്‍കുന്നുണ്ട്. ഇന്‍ഷൂറന്‍സ് റിന്യൂവലിനും ഓഫര്‍ നല്‍കുന്നുണ്ട് ടൊയോട്ട.


Click it and Unblock the Notifications








