ഒറ്റ ദിനത്തില്‍ 200 മാരുതി കൈമാറി

സംസ്ഥാനത്ത് മാരുതി ആള്‍ട്ടോ സാന്നിധ്യം ഏറ്റവും കൂടിയ പ്രദേശങ്ങളിലൊന്ന് മലപ്പുറമായിരിക്കും എന്ന് തോന്നിയിട്ടുണ്ട്. ഗള്‍ഫ് പണം മിക്കവാറും കുടുംബങ്ങളെ സാമ്പത്തികമായി ഇടത്തരവല്‍ക്കരിച്ചതായിരിക്കണം ഇടത്തരക്കാരന്‍റെ വാഹനത്തിന് ഏറെ പ്രിയം ഇവിടങ്ങളില്‍ വളരാന്‍ കാരണം. പുതിയ വാര്‍ത്തകള്‍ പറയുന്നത് മാരുതി 800ന് മലപ്പുറത്ത് ലഭിക്കുന്ന സ്വീകരണത്തെ കുറിച്ചാണ്.

കഴിഞ്ഞ ദിവസം 200 കാറുകള്‍ ഒറ്റയടിക്ക് മലപ്പുറം കോട്ടക്കുന്ന് ഡീലര്‍ഷിപ്പില്‍ നിന്ന് ഡെലിവറി നടത്തി. രാജ്യത്തെ മാരുതി ഡീസല്‍ഷിപ്പുകളെ സംബന്ധിച്ച് ഇതൊരു റെക്കോര്‍ഡാണ്. ഇതാദ്യമായാണ് 200 ഉപഭോക്താക്കള്‍ക്ക് ഒരുമിച്ച് ഒരു ദിവസം കൊണ്ട് ഒരൊറ്റ ഡീലര്‍ഷിപ്പില്‍ നിന്ന് ഒരു മാരുതി മോഡല്‍ ലഭിക്കുന്നതെന്ന് കമ്പനിയുടെ പത്രക്കുറിപ്പ് പറയുന്നു.

Maruti

ഉയര്‍ന്ന ഇന്ധനക്ഷമത, സ്ഥലസൗകര്യം തുടങ്ങിയ ആകര്‍ഷകമായ നിരവധി ഘടകങ്ങളാണ് മാരുതിയെ പ്രിയപ്പെട്ടതാക്കുന്നത്. ലോഞ്ച് ചെയ്യുന്നതിന് മുമ്പ് തന്നെ 10,000ത്തിലധികം ബുക്കിംഗ് നേടി മാരുതി ആള്‍ട്ടോ 800 ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

2.44 ലക്ഷമാണ് മാരുതി 800 വില.

മലപ്പുറത്തെ മാരുതി ആരാധകര്‍ കാര്‍ ബുക്ക് ചെയ്തത് ലോഞ്ച് ചെയ്യുന്നതിനും വളരെ മുന്‍പാണ്. ഇപ്പോള്‍ വാഹനം കൈയില്‍ കിട്ടിയ 200 പേരും ബുക്ക് ചെയ്യുന്ന സമയത്ത് വാഹനത്തിന്‍റെ ഒരു ചിത്രം പോലും കണ്ടിരുന്നില്ല. എന്തെല്ലാം മാരുതിയിലുണ്ടാകുമെന്ന് അവര്‍ക്കറിയാം. എന്തെല്ലാം നല്‍കണമെന്ന് മാരുതിക്കും അറിയാം.

More from DriveSpark

Article Published On: Saturday, October 20, 2012, 16:53 [IST]
English summary
Two hundred Alto 800 cars delivered in a day to customers by Maruti Suzuki dealer at Malappuram.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X