ഫോക്സ്‍വാഗണ്‍ അപ്! ഇന്ത്യക്കായി അഴിച്ചുപണിയുന്നു

ഫോക്സ്‍വാഗണ്‍ അപ്! എന്ന് ഹാച്ച്ബാക്ക് ഇന്ത്യയിലേക്കുള്ള പാതയിലാണ്. ഈ പാതയ്ക്ക് എത്ര നീളമുണ്ടെന്നു ചോദിച്ചാല്‍ ഈ അവസരത്തില്‍ അത് പറയാനാകില്ല എന്നാണ് മറുപടി. ഇന്ത്യയെപ്പോളുള്ള വളരുന്ന വിപണികളിലേക്ക് യൂറോപ്പിലും മറ്റും ഇറക്കുന്ന അതേ വാഹനങ്ങള്‍ കൊണ്ടുതള്ളാനാവില്ല എന്നതാണ് സംഗതി. ചില പണികള്‍ വേറെ ചെയ്യേണ്ടതുണ്ട്. വളരുന്ന വിപണികള്‍ക്കായി ഫോക്സ്‍വാഗണ്‍ അപ് ഒരു അഴിച്ചുപണി(re-engineering) നടത്തുമെന്നാണ് പുതിയ വാര്‍ത്ത.

ബ്രസീല്‍, ഇന്ത്യ, റഷ്യ, ചൈന (BRIC) എന്നീ 'വളരുന്ന വിപണി'കളിലേക്ക് ഒഒരേ ഉല്‍പന്നമായിരിക്കും എത്തിക്കുക. നിലവില്‍ യൂറോപ്പില്‍ വിറ്റഴിക്കുന്ന മൂന്ന് ഡോറുള്ള ഐറ്റം ഇവിടെ ചെലവാകില്ല. അഞ്ച് ഡോറുള്ള വാഹനമാക്കുന്നതിനു പുറമെ മറ്റ് നിരവധി സവിശേഷതകളിലും അപ് മാറ്റത്തിന് വിധേയമാകും.

Volkswagen UP!

പ്രധാനമായും സ്പേസ് കേന്ദ്രീകൃത മാറ്റങ്ങള്‍ക്കായാണ് ഫോക്സ്‍വാഗണ്‍ എന്‍ജിനീയര്‍മാര്‍ ശ്രമിക്കുന്നുത്. സ്ഥലസൗകര്യം കൂട്ടാനായി അളവുകളില്‍ മാറ്റം വരുത്തുമെന്നും കേള്‍ക്കുന്നു. പിന്‍സീറ്റുകളില്‍ മൂന്ന് പേരെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുക എന്നത് ഇന്ത്യയെ സംബന്ധിച്ച് അത്യാവശ്യമായ ഒരു കാര്യമാണ്.

യൂറോപ്യന്‍ വിപണിയില്‍ സ്പെയര്‍വീലിനായി ഇടം കണ്ടെത്തിയിട്ടുള്ള ബൂട്ട് സ്പേസില്‍ നിന്ന് പ്രസ്തുത സംഗതി നീക്കം ചെയ്യും. സ്പെയര്‍ വീല്‍ ബോഡിക്ക് താഴ്യായി ഘടിപ്പിച്ചു നിര്‍ത്താനുള്ള പരിപാടികള്‍ ആരായും. ഇതുവഴി ബൂട്ട് സ്പേസ് വര്‍ധിപ്പിക്കാമെന്നാണ് കരുതുന്നത്.

മറ്റു ചില പ്രധാന മാറ്റങ്ങളും കാറിന് വരുത്തും. വില കുറയ്ക്കുക എന്ന ഉദ്ദേശ്യം വെച്ചുള്ള ഈ നീക്കങ്ങള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ ലഭ്യമല്ല.

2018ടെ 10 ലക്ഷം കാറുകള്‍ വര്‍ഷത്തില്‍ വിറ്റഴിക്കുന്ന കമ്പനിയായി മാറുക എന്നതാണ് ഫോക്സ്‍വാഗണ്‍ സ്വപ്നം കാണുന്നത്. വളരുന്ന വിപണികളിലെ വോള്യം വിപണികളെ കേന്ദ്രീകരിച്ചാണ് ഫോക്സ് ഇതിനായി നീക്കം നടത്തുന്നത്.

More from DriveSpark

Article Published On: Monday, July 30, 2012, 13:42 [IST]
English summary
The India bound Volkswagen UP will get some discrete changes from the European model, for emerging markets, .
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X