വോള്‍വോ എക്സ്സി40 ഇന്ത്യയിലേക്ക്?

എക്സ്സി40 ക്രോസ്സോവറിന്‍റെ ഇന്ത്യന്‍ അനതാരത്തെക്കുറിച്ച് വോള്‍വോ സൂചനകള്‍ നല്‍കുന്നതായി റിപ്പോര്‍ട്ട്. മൂന്ന് എന്‍ജിന്‍ വേരിയന്‍റുകളില്‍ വരുന്ന ഈ കോംപാക്ട് ക്രോസ്സോവര്‍ ഇന്ത്യയില്‍ വോള്‍വോയുടെ വോള്യം വര്‍ധനയ്ക്ക് സഹായകമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എക്സ്സി40 വോള്‍വോയുടെ എന്‍ട്രി ലെവല്‍ മോഡലുകളിലൊന്നായിരിക്കും ആഡംബര വിപണിയില്‍.

വി40 ഹാച്ച്ബാക്കിന്‍റെ അതേ പ്ലാറ്റ്ഫോമിലാണ് എക്സ്സി40 നിലപാടുറപ്പിച്ചിരിക്കുന്നത്. ബിഎംഡബ്ലിയു എക്സ്1, ഓഡി ക്യൂ3 എന്നീ കോംപാക്ട് എസ്‍യുവികളെയാണ് വോള്‍വോ വി40 നേരിടുന്നത്.

Volvo XC40

ആഡംബര വിപണിയില്‍ ഓഡി, ബിഎംഡബ്ലിയു, മെഴ്സിഡസ് എന്നീ വാഹനങ്ങള്‍ക്കുള്ള ആധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ടുവേണം വോള്‍വോയ്ക്ക് മുന്നേറ്റം നടത്താല്‍. പുതിയ ചൈനീസ് ഉടമസ്ഥത വോള്‍വോയ്ക്ക് കൂടുതല്‍ വീര്യം പകര്‍ന്നിട്ടുണ്ടെന്ന് ഈയടുത്തകാലത്തെ അവരുടെ നീക്കങ്ങളില്‍ നിന്ന് വ്യക്തമാണ്.

2007 മുതല്‍ വിപണിയില്‍ സാന്നിധ്യമുള്ള വോള്‍വോ പക്ഷെ ഒരിക്കല്‍ പോലും ആക്രമണാത്മക സമീപനം വിപണിയില്‍ കൈക്കൊണ്ടിരുന്നില്ല. ഇതിനിടയില്‍ ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കള്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. വിപണിയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലേക്ക് എത്തിച്ചേരാനുള്ള പദ്ധതികളായിരിക്കും വോള്‍വോ ഇനി മെനയുക.

വര്‍ഷത്തില്‍ ഓരോ ഉല്‍പന്നം വീതം വിപണിയിലെത്തിക്കാമെന്നാണ് വോള്‍വോയുടെ ഇപ്പോഴത്തെ തീരുമാനം.

വരുന്ന പാരിസ് മോട്ടോര്‍ഷോയില്‍ എക്സ്സി40 അതിന്‍റെ യാത്ര തുടങ്ങിവെക്കും.എപ്പോള്‍ ഇന്ത്യന്‍ പ്രവേശമുണ്ടാകുമെന്നത് സംബന്ധിച്ച് സൂചനകളൊന്നും ലഭ്യമല്ല.

More from DriveSpark

Article Published On: Monday, July 30, 2012, 12:48 [IST]
English summary
Volvo India hints that the XC40 crossover may come to the country after its debut in Paris Motor Show.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X