ബഫറ്റിന്‍റെ പോക്കറ്റില്‍ ജനറലും

General Motors
അമേരിക്കന്‍ നിക്ഷേപകന്‍ വാറന്‍ ബഫറ്റ് ജനറലിനെ അനുഗ്രഹിച്ചു. ജനറല്‍ മോട്ടോഴ്സില്‍ 256.6 ദശലക്ഷം ഡോളറിന്‍റെ നിക്ഷേപം നടത്തിയാണ് ലോകത്തെ വന്‍ നിക്ഷേപകരിലൊരാളായ വാറന്‍ ബഫറ്റിന്‍റെ അനുഗ്രഹം. കമ്പനിയുടെ ഒരു ലക്ഷം ഓഹരിയാണ് ബഫറ്റ് പോക്കറ്റിലാക്കിയത്.

മാന്ദ്യകാലത്ത് തലകുത്തി വീണ ജനറല്‍ മോട്ടോഴ്സിനെ യുഎസ് സര്‍ക്കാര്‍ ഇടപെട്ടാണ് നിവര്‍ന്നുനില്‍ക്കാന്‍ കെല്‍പുള്ളതാക്കിയത്. കമ്പനിയുടെ അഞ്ച് കോടി ഓഹരി ഇപ്പോഴും യുഎസ് ട്രഷറിയിലാണുള്ളത്.

വികസ്വരരാഷ്ട്രങ്ങളിലെ മികച്ച പ്രകടനങ്ങള്‍ വഴിയാണ് ജനറല്‍ മോട്ടോഴ്സ് ഇപ്പോള്‍ ലാഭത്തിന്‍റെ വഴിയിലേക്ക് വന്നിരിക്കുന്നത്. സര്‍ക്കാര്‍ സഹായം ഇപ്പോഴും ഉള്ളതിനാല്‍ ഒരു തലകുത്തി വീഴല്‍ ഉണ്ടാകില്ലെന്ന ആത്മവിശ്വാസം നിക്ഷേപകര്‍ക്കുണ്ട്.

ചൈനയില്‍ മികച്ച പ്രകടനമാണ് ജനറല്‍ മോട്ടോഴ്സ് നടത്തുന്നത്. 300 കോടി ഡോളറിലധികം ലാഭം ചൈനയില്‍ നിന്നു മാത്രമായി ലഭിക്കുന്നുണ്ട്.

കമ്പനി ശരിയായ വളര്‍ച്ചയുടെ ഘട്ടത്തിലെത്തിയതായി സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലെ പരസ്യദാതാക്കളില്‍ മൂന്നാം സ്ഥാനത്താണ് ജനറല്‍ ഇപ്പോഴുള്ളത്. ഫേസ്‍ബുക്കില്‍ മാത്രമായി 40 ദശലക്ഷം ഡോളര്‍ ചെലവഴിക്കുന്നുണ്ട് ജനറല്‍.

More from DriveSpark

Article Published On: Tuesday, May 22, 2012, 11:14 [IST]
English summary
Warren Buffett's Berkshire Hathaway investment company has purchased 10 million shares of GM Stock by spending $256.6 million.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X