2013 റെയ്ഞ്ച് റോവര്‍ സ്‌പോര്‍ട് ഒക്ടോബര്‍ 17ന്

കഴിഞ്ഞ വര്‍ഷം ഡാനിയേല്‍ ക്രെയ്ഗ് ന്യൂയോര്‍ക്ക് നഗരത്തില്‍ ചുറ്റിയടിച്ചുകൊണ്ടാണ് 2013 റെയ്ഞ്ച് റോവര്‍ സ്‌പോര്‍ടിനെ ലോകത്തിനു മുമ്പില്‍ അവതരിപ്പിച്ചത്. ന്യൂയോര്‍ക്ക് മോട്ടോര്‍ ഷോയിലെ ലാന്‍ഡ് റോവര്‍ ബൂത്തിലേക്ക് ഇപ്പോഴത്തെ ജെയിംസ് ബോണ്ട് ഓടിച്ചു കയറ്റിയ അന്നുമുതല്‍ ഇന്ത്യയിലെ റോവര്‍ ആരാധകര്‍ കാത്തിരിപ്പാണ്. പുതിയ വാര്‍ത്തകള്‍ പറയുന്നൂ, ഈ കാത്തിരിപ്പ് അധികം നീളാന്‍ ഇടയില്ലെന്ന്. ഒക്ടോബര്‍ 17ന് ഈ വാഹനം ഇന്ത്യയുടെ നിരത്തുകളിലെത്തും.

വലിയ മാറ്റങ്ങളാണ് മുന്‍ മോഡലിനെ അപേക്ഷിച്ച് പുതിയ റെയ്ഞ്ച് റോവര്‍ സ്‌പോര്‍ടില്‍ വരുത്തിയിട്ടുള്ളത്.

ഭാരം

ഭാരം

പുതിയ ലാന്‍ഡ് റോവര്‍ സ്‌പോര്‍ടിന്റെ ചാസി പൂര്‍ണമായും അലൂമിനിയത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. ഇത് വാഹനത്തിന്റെ ഭാരക്കുറവിനും അതുവഴി പ്രകടനവര്‍ധനവിനും കാരണമായിട്ടുണ്ട്. 420 കിലോഗ്രാമോളം ഭാരക്കുറവ് 2013 റോവര്‍ സ്‌പോര്‍ടിന് മുന്‍ പതിപ്പിിനെ അപേക്ഷിച്ചുണ്ട്.

അളവ്തൂക്കങ്ങള്‍

അളവ്തൂക്കങ്ങള്‍

ഡയമെന്‍ഷനില്‍ വന്ന മാറ്റമാണ് മറ്റൊന്ന്. നിലവിലുള്ളതിനേക്കാള്‍ 62 മില്ലീമീറ്റര്‍ നീളമുണ്ട് പുതിയതിന്. വീല്‍ബേസ് 178 എംഎം വര്‍ധിപ്പിച്ചിരിക്കുന്നു. ഡയമെന്‍ഷനില്‍ വരുത്തിയ മാറ്റങ്ങള്‍ ഇന്റീരിയര്‍ സ്‌പേസ് വര്‍ധിപ്പിച്ചിട്ടുണ്ട്. അളവുകളിലുള്ള വര്‍ധനയ്ക്കനുസൃതമായി കാബിന്‍ ചെറിയ തോതില്‍ റീഡിസൈന്‍ ചെയ്തിരിക്കുന്നു. പിന്നില്‍ മൂന്നാമതൊരു കാബിന്‍ കൂടി ചേര്‍ത്തതാണ് ഈ പുനര്‍രൂപകല്‍പനയില്‍ സംഭവിച്ച പ്രധാന മാറ്റം. ഇപ്പോള്‍ മൊത്തം സീറ്റുകള്‍ 5+2.

എന്‍ജിന്‍

എന്‍ജിന്‍

ഇന്ത്യയിലേക്ക് രണ്ട് എന്‍ജിനുകളാണ് കൊണ്ടുവരിക. 3 ലിറ്റര്‍ വി6, 8 ലിറ്റര്‍ വി8. 3 ലിറ്റര്‍ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നത് 266 പിഎസ് കരുത്താണ്. 5 ലിറ്റര്‍ എന്‍ജിനില്‍ 510 പിഎസ് കരുത്തുണ്ട്. രണ്ട് എന്‍ജിനുകളോടും 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിക്കും. 4 വീല്‍ ഡ്രൈവാണ് വാഹനം.

വില

വില

പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലെത്തിക്കുകയാണ് ചെയ്യുക. റെയ്ഞ്ച് റോവര്‍ മോഡലിനെക്കാള്‍ വിലക്കുറവില്‍ വാഹനം ലഭ്യമാക്കും. 1 കോടിയുടെ മുകളില്‍ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Monday, September 23, 2013, 11:02 [IST]
English summary
Range Rover has reportedly planned to launch the 2013 Range Rover Sport on October 17.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X