ബിഎംഡബ്ല്യു 4 സീരീസ് പുറപ്പെടുന്നു!
2014 ബിഎംഡബ്ല്യു 4 സീരീസ് കൂപെ അവതരിച്ചു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അവതരിപ്പിക്കപ്പെട്ടിരുന്ന കണ്‍സെപ്റ്റിനെ ആധാരമാക്കിയാണ് പുതിയ 4 സീരീസ് കൂപെ നിര്‍മിച്ചിരിക്കുന്നത്. (ഇടയ്ക്ക് പറയട്ടെ, 3 സീരീസ് സെഡാന്‍ മോഡലിന്‍റെ കൂപെ, കണ്‍വെര്‍ടിബ്ള്‍ പതിപ്പുകള്‍ 4 സീരീസ് എന്ന പേരിലാണ് അറിയപ്പെടുക. ഇക്കാര്യം ബീമര്‍ ഈയിടെ പ്രഖ്യാപിച്ചിരുന്നു. സമാനമായ രീതിയില്‍ ഓഡി മോഡലുകള്‍ക്കും പേരുമാറ്റം വന്നിട്ടുണ്ട്.) ബിഎംഡബ്ല്യുവിന്‍റെ പുതിയ തലമുറ ഡിസൈന്‍ സൗന്ദര്യത്തില്‍ വരുന്ന 4 സീരീസ് രണ്ട് എന്‍ജിന്‍ വേരിയന്‍റുകളില്‍ വിപണിയിലെത്തും.
428ഐ, 435ഐ എന്നീ മോഡലുകളില്‍ യഥാക്രമം 2 ലിറ്ററിന്‍റെയും 3 ലിറ്ററിന്‍റെയും എന്‍ജിനുകള്‍ ഘടിപ്പിക്കും. രണ്ടും ആള്‍വീല്‍ ഡ്രൈവ് സന്നാഹത്തോടെയാണ് വിപണിയിലേക്ക് പുറപ്പെടുക.
2 ലിറ്റര്‍ എന്‍ജിന്‍ 240 കുതിരകളുടെ കരുത്തുള്ളതാണ്. 345 എന്‍എം ചകവീര്യമാണ് ഈ എന്‍ജിന്‍ പകരുക. 6 സെക്കന്‍ഡുകള്‍കൊണ്ട് 0-96 കിലോമീറ്റര്‍ വേഗം പിടിക്കാന്‍ കഴിയും ഇവന്.
3 ലിറ്റര്‍ എന്‍ജിന്‍ പകരുന്നത് 300കുതിരകളുടെ കരുത്താണ്. 406 എന്‍എം ചക്രവീര്യം പകരുന്നു വാഹനം.
വിലനിലവാരം
428ഐ കൂപെ $41,425
428ഐ എക്സ്‍ഡ്രൈവ്: $46,925,
435ഐ കൂപെ: $43,425,
435ഐ എക്സ്ഡ്രൈവ്: $48,925

























Click it and Unblock the Notifications








