5 സീരീസിന്‍റെ പുതിയ മുഖം അവതരിച്ചു
ബിഎംഡബ്ല്യു 5 സീരീസ് 2014 മോഡല്‍ മുഖം മിനുക്കല്‍ അവതരിപ്പിച്ചു. ചില ചെറിയ ഡിസൈന്‍ മാറ്റങ്ങളും ഓപ്ഷണലായി നല്‍കുന്ന അപ്‍ഗ്രേഡുകളുമെല്ലാമാണ് പുതിയ പതിപ്പിലുള്ളത്. മുഖ്യമായി എടുത്തുപറയേണ്ടത് പുതുതായി അവതരിപ്പിച്ച ഡീസല്‍ എന്‍ജിനാണ്.
സെഡാന്‍, ടൂറിംഗ്, ഗ്രാന്‍ ടൂറിസ്മോ എന്നീ വിഭാഗങ്ങളില്‍ 5 സീരീസ് ലഭ്യമാണ്. ആക്ടിവ്ഹൈബ്രിഡ് എന്നൊരു പതിപ്പുണ്ടെങ്കിലും ഇന്ത്യയില്‍ ഇത് ലഭ്യമല്ല.
എക്സ്റ്രീരിയറില്‍, ഫോഗ് ലാമ്പിന്‍റെ ചുറ്റുമായി നല്‍കിയിട്ടുള്ള ക്രോം പട്ടകള്‍നല്‍കിയിരിക്കുന്നു. ഹെഡ്‍ലൈറ്റുകള്‍ പുനര്‍രൂപകല്‍പന ചെയ്തിട്ടുണ്ട്. റിയര്‍വ്യൂ മിററില്‍ ഇന്‍ഡിക്കേറ്റര്‍, പുതിയ അലോയ് വീല്‍ ഡിസൈന്‍ തുടങ്ങിയവയാണ മറ്റ് മാറ്റങ്ങള്‍.
ഇന്‍റീരിയറില്‍ ക്രോം സാന്നിധ്യം കൂട്ടിയിട്ടുണ്ട്. ഐഡ്രൈവ് ഓപ്പറേറ്റിംസ് സിസ്റ്റം ഡിസ്പ്ലേക്ക് ചുറ്റും ക്രോം പട്ട പതിച്ചിട്ടുണ്ട്. കൂടുതല്‍ വലിപ്പത്തിലാണ് കപ് ഹോള്‍ഡറുകള്‍ നിര്‍മിച്ചിട്ടുള്ളത്. ഇന്‍റീരിയര്‍ സ്പേസില്‍ മൊത്തത്തില്‍ അനുകൂലമായ മാറ്റം വന്നിട്ടുണ്ട്. ബൂട്ട് ശേഷിയും കൂട്ടിയിരിക്കുന്നു.

5 സീരീസിന്‍റെ പുതിയ മുഖം

5 സീരീസിന്‍റെ പുതിയ മുഖം

5 സീരീസിന്‍റെ പുതിയ മുഖം

5 സീരീസിന്‍റെ പുതിയ മുഖം

5 സീരീസിന്‍റെ പുതിയ മുഖം



Click it and Unblock the Notifications








