2014 ബിഎംഡബ്ല്യു 6 സീരീസ് എം സ്പോര്‍ട് അവതരിച്ചു

Posted By:

2014 ബിഎംഡബ്ല്യു 6 സീരീസ് എം സ്പോര്‍ട് എഡിഷന്‍ അവതരിച്ചു. എം സ്പോര്‍ട് പാക്കേജിലെ അദിക ആഡംബര സന്നാഹങ്ങള്‍ ഈ പതിപ്പില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടെങ്കിലും വിലയില്‍ കാര്യമായ വര്‍ധനയില്ല. എന്‍ജിന്‍ സവിശേഷതകളിലും മാറ്റമില്ല.

അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്‍ലൈറ്റുകള്‍, എല്‍ഇഡി ഫോഗ്‍ലാമ്പുകള്‍, 19 ഇഞ്ച് എം അലോയ് വീലുകള്‍ എന്നിവയെക്കൂടാതെ ഈ മോഡലില്‍ എം എയ്റോഡൈനമിക് പാക്കേജ് കൂടി നല്‍കിയിരിക്കുന്നു.

ഡാര്‍ക്ക് ക്രോം പൂശിയ എക്സോസ്റ്റ് പൈപ്പുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ഉള്ളില്‍ അല്‍കാന്‍ററ, നാപ്പ തുകലുകള്‍ പൊതിഞ്ഞിരിക്കുന്നു, സീറ്റുകളും സ്റ്റീയറിംഗും മറ്റും. 10.2 ഇഞ്ച് ടച്ച് ഡിസ്‍പ്ലേയിലൂടെ കണക്ട് ഡ്രൈവ് സേവനം ലഭ്യമാകുന്നു. റിയല്‍ ടൈം ട്രാഫിക് ഇന്‍ഫര്‍മേഷന്‍ തുടങ്ങിയ നിരവധി സന്നാഹങ്ങള്‍ ലഭ്യമാണിതില്‍.

2014 ബിഎംഡബ്ല്യു 6 സീരീസ് എം സ്പോര്‍ട്

2014 ബിഎംഡബ്ല്യു 6 സീരീസ് എം സ്പോര്‍ട്

2014 ബിഎംഡബ്ല്യു 6 സീരീസ് എം സ്പോര്‍ട്

2014 ബിഎംഡബ്ല്യു 6 സീരീസ് എം സ്പോര്‍ട്

English summary
BMW has introduced the new 2014 model 6-Series M-Sport Edition based on the M Sport package.
Story first published: Sunday, May 19, 2013, 7:17 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark