ഹോണ്ട ജാസ്സ് ജപ്പാനില്‍ ലോഞ്ച് ചെയ്തു

ജപ്പാന്‍ ഹോണ്ട ജാസ്സ് (ഫിറ്റ്) പ്രീമിയം ഹാച്ച്ബാക്ക് ലോഞ്ച് ചെയ്തു. ലോഞ്ച് നടന്നതോടെ കുറച്ചധികം ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്റ്റുഡിയോ ഷോട്ടുകളാണ് ഇതുവരെയും നമുക്ക് ലഭിച്ചുകൊണ്ടിരുന്നത്. ലോഞ്ച് നടക്കുന്നത് ജപ്പാനിലാണെങ്കിലും ഇന്ത്യക്കാര്‍ വലിയ കൗതുകം കാണിക്കുന്നുണ്ട് വിഷയത്തില്‍.

പൂര്‍ണമായും പുതുക്കിയ പ്ലാറ്റഫോമിലാണ് ഹോണ്ട ജാസ്സിന്റെ ഈ പുതിയ പതിപ്പ് നിര്‍മിച്ചിരിക്കുന്നതെന്നറിയുന്നു. വാഹനത്തിന്റെ സവിശേഷതകളില്‍ കുറെയെല്ലാം ഇതിനകം തന്നെ പുറത്തു വന്നിട്ടുണ്ട്. ഇവയെല്ലാം താഴെ ഒരുക്കൂട്ടിയിരിക്കുന്നു.

2014 Honda Jazz

അടുത്ത വര്‍ഷം തന്നെ ഈ വാഹനം ഇന്ത്യന്‍ നിരത്തിലെത്തിച്ചേരുമെന്ന് ഹോണ്ട ഇന്ത്യ കഴിഞ്ഞ ദിവസം ഔദ്യോഗികമായി പ്രഖ്യാപിക്കുകയുണ്ടായി. പെട്രോള്‍-ഡീസല്‍ മോഡലുകള്‍ ഒരുമിച്ച് വിപണി പിടിക്കുമെന്നാണ് അറിയുന്നത്. ഒരുപക്ഷെ ഇതായിരിക്കും ഹോണ്ട ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ ഡീസല്‍ കാര്‍.

2014 Honda Jazz

1.5 ലിറ്റര്‍ ശേഷിയുള്ള ഐ-ഡിടെക് ഡീസല്‍ എന്‍ജിനായിരിക്കും ഹോണ്ട ജാസ്സ് ഇന്ത്യയിലേക്ക് കൊണ്ടുവരിക.

2014 Honda Jazz

ഡീസല്‍ കാറുകള്‍ക്ക് വളരുന്ന വിപണിയലുണ്ടായ ഉയര്‍ന്ന ഡിമാന്‍ഡ് പരിഗണിച്ച് ഹോണ്ട വികസിപ്പിച്ചെടുത്ത എര്‍ത് ഡ്രീംസ് സാങ്കേതികതയിലുള്ള ഡീസല്‍ എന്‍ജിനാണ് ഇപ്പോള്‍ ഹോണ്ട വാഹനങ്ങളിലുള്ളത്.

2014 Honda Jazz

ജപ്പാനില്‍ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളാണ് ഹോണ്ട നല്‍കുന്നത്.

  • 1.3 ലിറ്റര്‍ ഐ-വിടെക് എന്‍ജിന്‍. 98 കുതിരശക്തിയും 120 എന്‍എം ടോര്‍ക്കും പകരുന്നു.
  • 1.5 ലിറ്റര്‍ ഐ-വിടെക്. 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ച് വരുന്നു.
  • 1.5 ലിറ്റര്‍ ഐ-വിടെക് ഹൈബ്രിഡ്. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോടെ എത്തും.
  • 2014 Honda Jazz

    ഹൈബ്രിഡ് പതിപ്പ് ഇന്ത്യയിലെത്തില്ല എന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. 133 കുതിരശക്തിയും 170 എന്‍എം ചക്രവീര്യവുമാണ് ഈ പതിപ്പ് നല്‍കുന്നത്. ലിറ്ററിന് 36.4 കിലോമീറ്റര്‍ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു ഹോണ്ട ഈ കാറിന്.

    2014 Honda Jazz

    ഹോണ്ട ഡീസല്‍ പ്ലാന്റിനായി നിക്ഷേപം നടത്തിക്കൊണ്ടിരിക്കുകയാണ് ഇന്ത്യയില്‍. ജാസ്സിന്റെ പ്രവേശനത്തിന് മുമ്പായി ഡീസല്‍ പ്ലാന്റ് തയ്യാറാകുമോ എന്ന കാര്യം വ്യക്തമല്ല. ഹോണ്ട അമേസ്, ബ്രിയോ എന്നീ വാഹനങ്ങള്‍ 90 ശതമാനം പ്രാദേശിക നിര്‍മിതിയാണ്. ജാസ്സിന്റെ കാര്യത്തിലും പ്രാദേശികമായ നിര്‍മാണം വളരെ പ്രധാനമാണ്. വിലക്കൂടുതല്‍ തന്നെയായിരുന്നു ജാസ്സ് പിന്‍വലിക്കപ്പെടുവാനുള്ള പ്രധാന കാരണം. എന്‍ജിന്‍ പ്ലാന്റ് നിലവില്‍ വരികയും പ്രാദേശിക നിര്‍മിതി കൂട്ടുകയും ചെയ്ാല്‍് ജാസ്സിനെ മത്സരക്ഷമമായ വിലയില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുവാന്‍ ഹോണ്ടയ്ക്ക് സാധിക്കും.

    2014 Honda Jazz

    6.5 ലക്ഷമായിരുന്നു വിപണിയിലുണ്ടായിരുന്നപ്പോള്‍ ജാസ്സ് പെട്രോള്‍ മോഡലിന് വില. ഇതിനെക്കാള്‍ കുറഞ്ഞ വിലയിലായിരിക്കും ജാസ്സ് ഇനി ഇന്ത്യയിലെത്തുക.

    2014 Honda Jazz

    പുതിയ ജാസ്സിന്റെ ഡിസൈന്‍ കുറെക്കൂടി സ്‌പോര്‍ടിയാണ്. ഹെഡ്‌ലാമ്പ്, ഗ്രില്‍, ഫോഡ് ലാമ്പ് എന്നിവയുടെ ശില്‍പത്തില്‍ മാറ്റം വന്നിട്ടുണ്ട്. ബംപര്‍, എയര്‍ ഇന്‍ടേക്ക് എന്നിവയെല്ലാം മാറിയിരിക്കുന്നു.

    2014 Honda Jazz

    ജാസ്സിന്റെ റിയര്‍ലാമ്പുകള്‍ ഹോണ്ട സി-ആര്‍വിയെ ഓര്‍മിപ്പിക്കുന്നുണ്ട്.

More from DriveSpark

Article Published On: Thursday, September 5, 2013, 13:58 [IST]
English summary
2014 Honda Jazz (Fit) has been launched in Japan today. Here are the news and photos of 2014 Honda Jazz in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X