ഹ്യൂണ്ടായ് ജെനസിസ് 2014 ടീസ് ചെയ്യുന്നു
ഹ്യൂണ്ടായ് ജെനസിസ് 2014 മോഡല്‍ ടീസര്‍ ചിത്രങ്ങള്‍ പുറത്തായി. വാഹനത്തിന്റെ മുന്‍ വശവും പിന്‍വശവും വ്യക്തമാക്കുന്ന രണ്ട് ചിത്രങ്ങളാണ് പുറത്തു വിട്ടിട്ടുള്ളത്. ജെനസിസ് ആഡംബര കാറിന്റെ ഫ്‌ലൂയിഡിക് ഡിസൈനിലേക്കുള്ള പരിവര്‍ത്തനത്തെ ഓട്ടോ ഉലകം ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്.
നാലഞ്ചു വര്‍ഷം മുമ്പ് ആഡംബര കാര്‍ സെഗ്മെന്റിലേക്ക് ഹ്യൂണ്ടായ് നടത്തിയ സാഹസികമായ നീക്കത്തെയാണ് ജെനസിസ് എന്ന പേരില്‍ നാം ഇന്നറിയുന്നത്. ഹ്യൂണ്ടായിയെ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ബ്രാന്‍ഡാക്കി മാറ്റുന്നതില്‍ തന്ത്രപരമായ ഈ നീക്കവും ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ചെറുകാര്‍ വൈദഗ്ധ്യത്തിന്റെ പേരില്‍ മാത്രം അറിയപ്പെട്ടിരുന്ന ഒരു ഏഷ്യന്‍ കമ്പനി ജര്‍മന്‍ - അമേരിക്കന്‍ 'അധിനിവേശ കേന്ദ്ര'ങ്ങളിലേക്ക് നടത്തിയ സാഹസിക നീക്കത്തിന്റെ പുതിയ തലമുറ മുഖത്തെ നമുക്കൊന്ന് പരിചയപ്പെട്ടു വെക്കാം.

ഹ്യൂണ്ടായ് ജെനസിസ് ടീസർ ചിത്രം
ഈ വര്‍ഷം അവസാനം തന്നെ 2014 മോഡല്‍ ജെനസിസ് ലോഞ്ച് ചെയ്യപ്പെടും എന്നാണ് ഹ്യൂണ്ടായ് അറിയിക്കുന്നത്. ഇത് കൊറിയയിലാണ് നടക്കുക. ലോകവിപണികളിലേക്കുള്ള ജെനസിസിന്റെ സഞ്ചാരം 2014ല്‍ മാത്രമേ നടക്കൂ. എക്സ്റ്റീരിയര്‍ ഡിസൈന്‍, ഹ്യൂണ്ടായിയുടെ പുതിയ ശില്‍പ തത്വശാസ്ത്രമായ ഫ്‌ലൂയിഡിക് ശില്‍പത്തിലേക്ക് മാറിയതാണ് പ്രധാനപ്പെട്ട മാറ്റം. ഇന്‍രീരിയറിലും വലിയ തോതിലുള്ള മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു.

ഹ്യൂണ്ടായ് ജെനസിസ് ടീസർ ചിത്രം
500 ദശലക്ഷം ഓസ്‌ട്രേലിയന്‍ ഡോളറാണ് ഈ ആഡംബര കാര്‍ വികസിപ്പിച്ചെടുക്കുന്നതിനായി നിക്ഷേപിച്ചത്. ലോകോത്തര നിലവാരമുള്ള ഒരു ആഡംബര കാര്‍ നിര്‍മിച്ചെടുക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുകയായിരുന്നു ഈ വന്‍ നിക്ഷേപത്തിലൂടെ ഉന്നം വെച്ചത്. 2007ല്‍ ജെനസിസിന്റെ പ്രോട്ടോടൈപ്പ് നിര്‍മിക്കപ്പെട്ടു. 2008ലാണ് ആദ്യത്തെ ഉല്‍പാദന മോഡല്‍ പുറത്തിറങ്ങിയത്.

ഹ്യൂണ്ടായ് ജെനസിസ് കണ്‍സെപ്റ്റ്
ഫ്ലൂയിഡിക് തീമിന്റെ ഏറ്റവും പുതിയ പതിപ്പായ 'ഫ്ലൂയിഡിക് 2.0' ആണ് ഏറ്റവും പുതിയ ജെനസിസിന്റെ ഡിസൈനില്‍ പ്രയോഗിച്ചിരിക്കുന്നത്.

ഹ്യൂണ്ടായ് ജെനസിസ് കണ്‍സെപ്റ്റ്
ഗ്രില്ലിന് നാല് ഭുജങ്ങള്‍ തന്നെയാണുള്ളതെങ്കിലും വന്‍ തോതില്‍ ഡിസൈന്‍ മാറ്റം സംഭവിച്ചിരിക്കുന്നു. അത്യാധുനികമായ ഡിസൈനിംഗ് ശൈലിയില്‍ ക്ലാസിക് ചേരുവകള്‍ സമര്‍ത്ഥമായി ചേര്‍ത്തിരിക്കുന്നു.

ഹ്യൂണ്ടായ് ജെനസിസ് കണ്‍സെപ്റ്റ്
സുരക്ഷാ സംവിധാനങ്ങളില്‍ മാറ്റങ്ങള്‍ നിരവധി വന്നിട്ടുള്ളതായി കാണാം. നിരവധി ക്രാഷ് ടെസ്റ്റുകളില്‍ മികച്ച റേറ്റിംഗ് സമ്പാദിക്കാന്‍ ജെനസിസിന് സാധിച്ചിട്ടുണ്ട്. ടോര്‍ഷണല്‍ സ്റ്റിഫ്‌നെസ് (വളവുകളില്‍ ഉയര്‍ന്ന വേഗതയില്‍ തിരിക്കുമ്പോള്‍ സംഭവിക്കാനിടയുള്ള തകര്‍ച്ച തടയുന്നത് വാഹനത്തിന്റെ ചില ഭാഗങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് നല്‍കിക്കൊണ്ടാണ്) കൂട്ടുന്നതിനായി വന്‍ കരുത്തുള്ള ഉരുക്ക് ഉപയോഗിച്ചിരിക്കുന്നു.


Click it and Unblock the Notifications








