2014 സ്വിഫ്റ്റ് ചിത്രങ്ങള്‍ ലീക്കായി

Posted By:

2014 മാരുതി സുസൂക്കി സ്വിഫ്റ്റ് ചിത്രങ്ങള്‍ ലീക്കായി. സുസൂക്കി ബല്‍ജിയം വെബ്സൈറ്റ് കൈകാര്യം ചെയ്യുന്നവര്‍ ഈ ചിത്രങ്ങള്‍ അറിയാതെ അപ്‍ലോഡ് ചെയ്യുകയായിരുന്നെന്നാണ് അറിയുന്നത്. വളരെ കുറച്ച് സമയം മാത്രമേ ചിത്രങ്ങള്‍ സൈറ്റില്‍ ഉണ്ടായുള്ളൂ. ഈ ചുരുങ്ങിയ സമയംകൊണ്ടുതന്നെ വണ്ടിപ്രാന്തന്മാര്‍ ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കുകയായിരുന്നു.

മൂന്ന് നിറങ്ങളിലുള്ള സ്വിഫ്റ്റ് ഹാച്ച്ബാക്ക് ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സ്വര്‍ണനിറത്തിലുള്ളതും നീല, വെള്ള നിറങ്ങളിലുള്ളതുമാണ് ഇവ. ഇവയില്‍ സ്വര്‍ണനിറം പുതിയതായി കൂട്ടിച്ചേര്‍ത്തതാണ്. സ്വിഫ്റ്റിന് ഈ നിറം നല്ലതാണെന്ന് തോന്നുന്നു.

ഫോഗ് ലാമ്പിന്‍റെ ഒരു വശത്തായി 'എല്‍' ഷേപ്പില്‍ കാണുന്ന ഡേടൈം എല്‍ഇഡി ലൈറ്റുകളാണ് ആദ്യം കണ്ണില്‍പെടുന്ന മാറ്റം. മറ്റ് കാര്യപ്പെട്ട മാറ്റങ്ങള്‍ എക്സ്റ്റീരിയറില്‍ കാണുന്നില്ല. ഇന്‍റീരിയറിലും വന്‍തോതിലുള്ള മാറ്റങ്ങളൊന്നും തന്നെയില്ല.

എന്‍ജിന്‍ തുടങ്ങിയ സാങ്കേതിക കാര്യങ്ങളില്‍ മാറ്റങ്ങള്‍ ഒന്നുംതന്നെയില്ല. 1.2 ലിറ്റര്‍ കെ സീരീസ് എന്‍ജിനും 1.3 ലിറ്റര്‍ ഡിഡിഐഎസ് എന്‍ജിനും തന്നെയാണ് വാഹനത്തിലുള്ളത്.

സെപ്തംബറില്‍ നടക്കാനിരിക്കുന്ന ഫ്രാങ്ക്ഫര്‍ട് ഓട്ടോഷോയില്‍ അവതരിപ്പിക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്ന വാഹനമാണിത്. സ്വിഫ്റ്റിന്‍റെ ഡിസൈന്‍ ലോകമെമ്പാടും വന്‍ ആരാധകവൃന്ദത്തെ ഇതിനകം സൃഷ്ടിച്ചിട്ടുണ്ട്. എടിപിടീന്നുള്ള മാറ്റങ്ങള്‍ പ്രസ്തുത ഫാന്‍സിന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെങ്കിലോ എന്നൊരു സന്ദേഹം സുസൂക്കിയെ ബാധിച്ചിരിക്കണം. ഈ വിശദീകരണത്തില്‍ തൃപ്തരാകാത്തവർ ക്ലാസിന് പുറത്തു പോകേണ്ടതാണ്!

To Follow DriveSpark On Facebook, Click The Like Button
2014 Suzuki Swift
2014 Suzuki Swift
2014 Suzuki Swift
2014 Suzuki Swift
2014 Suzuki Swift
2014 Suzuki Swift
2014 Suzuki Swift
2014 Suzuki Swift
2014 Suzuki Swift
2014 Suzuki Swift
2014 Suzuki Swift
English summary
2014 Suzuki Swift images has been leaked through the Suzuki Belgium’s website.
Story first published: Tuesday, June 18, 2013, 11:37 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark