2014 കൊറോള ടീസര്‍ ചിത്രങ്ങള്‍ വീണ്ടും
പുതിയ കൊറോള ആള്‍ടിസ് സെഡാന്‍റെ ഒരു ടീസര്‍ ഇമേജ് കഴിഞ്ഞയാഴ്ച ടൊയോട്ട പുറത്തുവിട്ടിരുന്നു. കാറിന്‍റെ പിന്‍വശത്തു നിന്നുള്ള കാഴ്ചയാണ് അന്ന് നല്‍കിയിരുന്നത്. ഇപ്പോള്‍ വീണ്ടും രണ്ട് ചിത്രങ്ങള്‍ കൂടി പുറത്തു വിട്ടിരിക്കുകയാണ് ടൊയോട്ട. ഇത് കുറെക്കൂടി വിശദമായി വാഹനത്തെ മനസ്സിലാക്കാന്‍ സഹായിക്കുന്നുണ്ട്.
ഫ്രണ്ട് ഗ്രില്‍, ഫോഗ് ലാമ്പ് എന്നിവ ഉള്‍പെടുന്ന ഭാഗവും ടൊയോട്ട ലോഗോയുമാണ് പുതിയ ചിത്രങ്ങളിലുള്ളത്.
കഴിഞ്ഞ ഡിട്രോയ്റ്റ് ഓട്ടോഷോയിലാണ് പുതിയ തലമുറ കൊറോളയുടെ അടിസ്ഥാന കണ്‍സെപ്റ്റായ ഫ്യൂരിയ അവതരിപ്പിക്കപ്പെട്ടത്. ഒരല്‍പം മസിലന്‍ ശരീരഭാവം ഫ്യൂരിയ കണ്‍സെപറ്റിനുള്ളതായി കാണാം. വീല്‍ ആര്‍ച്ചുകള്‍ കുറെക്കൂടി വലിപ്പമുള്ളവയാണ്. എയര്‍ ഇന്‍ടേക്കിന് ഇരുവശത്തും പെരുപ്പിച്ച മസില്‍ സൗന്ദര്യം ദര്‍ശിക്കാം. ഇത് ബോണറ്റിലും വശങ്ങളിലും പിന്‍വശത്തുമെല്ലാം തുടരുന്നു. ഫ്യൂരിയ കണ്‍സെപ്റ്റില്‍ നിന്ന് എത്രമാത്രം സ്വീകരിച്ചിട്ടുണ്ട് പുതുതലമുറ കൊറോളയ്ക്ക് എന്നത് വ്യക്തമാകാന്‍ കുറച്ചുകൂടി കാത്തിരിക്കേണ്ടിവരും. ടീസര്‍ ഇമേജുകള്‍ നല്‍കുന്ന വിശദീകരണങ്ങള്‍ മാത്രമേ ഇപ്പോള്‍ നമ്മുടെ പക്കലുള്ളൂ.
എന്തായാലും ഫ്യൂരിയയുടെ മസിലന്‍ ഭാവം അതേപടി പകര്‍ത്താന്‍ ടൊയോട്ട ധൈര്യപ്പെട്ടിട്ടില്ല എന്നാണ് ടീസര്‍ ചിത്രങ്ങളില്‍ നിന്ന് ഊഹിക്കുന്നത്.

കൊറോള ടീസര്‍ ചിത്രങ്ങള്‍

കൊറോള ടീസര്‍ ചിത്രങ്ങള്‍

കൊറോള ടീസര്‍ ചിത്രങ്ങള്‍

ഫ്യൂരിയ കണ്‍സെപ്റ്റ്



Click it and Unblock the Notifications








