ടൊയോട്ട പ്രാഡോ 2014 മോഡല്‍ അവതരിച്ചു
ഒക്ടോബര്‍ മാസത്തില്‍ ആസ്‌ത്രേലിയന്‍ വിപണിയില്‍ ലോഞ്ച് ചെയ്യാനിരിക്കുന്ന ടൊയോട്ട പ്രാഡോയുടെ 2014 പതിപ്പ് അവതരിപ്പിച്ചു. എക്സ്റ്റീരിയറിലും ഇന്റീരിയറിലും നിരവധി മാറ്റങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട് പുതിയ പ്രാഡോയില്‍.
എല്‍ഇഡി റണ്ണിംഗ് ലൈറ്റുകള്‍, പുതിയ ഗ്രില്‍ ഡിസൈന്‍ തുടങ്ങിയ സന്നാഹങ്ങളാണ് പുറംഭാഗത്ത് ആദ്യം ശ്രദ്ധയില്‍ പെടുന്ന മാറ്റങ്ങള്‍.

കട്ടിയേറിയ ക്രോം പട്ടകളോടെയുള്ള ഗ്രില്‍ സവിശേഷ ശ്രദ്ധ പിടിച്ചു പറ്റുന്നതാണ്. എല്‍ഇഡി റണ്ണിംഗ് ലൈറ്റുകള്‍ മറ്റൊരു പുതിയ സവിശേഷതയാണ്.

ഫ്രണ്ട് ബംപര്‍ ഡിസൈനില്‍ മാറ്റം വന്നിട്ടുണ്ട്. അകത്ത് ക്രമീകരണങ്ങളില്‍ ചില വ്യത്യാസങ്ങല്‍ വരുത്തിയിരിക്കുന്നു. ഇന്‍സ്ട്രുമെന്റ് പാനല്‍ പുതിയതാണ്. രണ്ടും മൂന്നു നിര സീറ്റുകള്‍ ഒന്നുകൂടി പുതുക്കിയിട്ടുണ്ട്. കാബിന്‍ നിറങ്ങള്‍ക്കും ഫാബ്രിക്‌സിനും പുതിയ ഓപ്ഷനുകള്‍ നല്‍കിയിരിക്കുന്നു.

എന്‍ജിന്‍ സവിശേഷതകളില്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 4 ലിറ്റര്‍ 6 സിലിണ്ടര്‍ എന്‍ജിനും 3 ലിറ്റര്‍ 4 സിലിണ്ടര്‍ എന്‍ജിനും മാറ്റങ്ങള്‍ക്ക് വിധേയമാകാതെ സേവനം തുടരും.

202 കിലോവാട്ട് ശേഷിയാണ് 4 ലിറ്റര്‍ എന്‍ജിനുള്ളത്. 381 എന്‍എം ചക്രവീര്യം ഈ എന്‍ജിനുണ്ട്. 3 ലിറ്റര്‍ എന്‍ജിന്‍ 127 കിലോവാട്ട് ശേഷിയുള്ളതാണ്. ചക്രവീര്യം 410 എന്‍എം.


Click it and Unblock the Notifications








