ഹോണ്ട ഡ്രീം സീരീസ് ബൈക്കുകളുടെ വില്‍പന 10 ലക്ഷം കടന്നു

By Santheep

ഹോണ്ട മോട്ടോര്‍സൈക്കിള്‍സിന്റെ ഡ്രീം സീരീസ് ബൈക്കുകളുടെ വില്‍പന പത്ത് ലക്ഷം കവിഞ്ഞു. ഡ്രീം യുഗ, ഡ്രീം നീയോ എന്നീ ബൈക്കുകള്‍ക്കൊപ്പം ഈയിടെ വിപണിയിലെത്തിയ സിഡി 110 ഡ്രീം ബൈക്കുകൂടി ചേര്‍ന്നാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

ഹോണ്ട ഡ്രീം സീരീസിലെ ആദ്യവാഹനമായ ഡ്രീം യുഗ വിപണിയിലെത്തിയിട്ട് ഇപ്പോള്‍ 26 മാസം പിന്നിട്ടു. 2012ലാണ് ഇത് സംഭവിച്ചത്. പിന്നാലെ വന്ന ഡ്രീം നിയോയും 110 ഡ്രീമുമെല്ലാം വിപണിയില്‍ ഹിറ്റായി. 100-110 സെഗ്മെന്റില്‍ ഹോണ്ടയുടെ വിപണിവിഹിതം ഗണ്യമായ തോതില്‍ ഉയര്‍ന്നു.

രാജ്യത്തെ ഗ്രാമീണമേഖലകളില്‍ മികച്ച വില്‍പനാശൃംഖല സന്നാഹപ്പെടുത്താന്‍ കഴിഞ്ഞത് ഡ്രീം സീരീസ് ബൈക്കുകളുടെ വില്‍പനയില്‍ ഏറെ സഹായിച്ചിട്ടുണ്ടെന്നാണ് ഹോണ്ടയുടെ വിലയിരുത്തല്‍. പുതിയതായി എത്തിച്ചേര്‍ന്നിട്ടുള്ള സിഡി 110 ഡ്രീമിനും മികച്ച പ്രതികരണം ലഭിക്കുന്നത് കമ്പനിയെ ആഹ്ലാദത്തിലാഴ്ത്തുന്നു.

Honda Dream Series Motorcycles Cross 10 Lakh Sales Mark

ഇന്ധനക്ഷമത ഉറപ്പുവരുത്തുന്നതിനായി ഹോണ്ടയുടെ ഡ്രീം സീരീസ് ബൈക്കുകളില്‍ നല്‍കിയിട്ടുള്ള 'ഹോണ്ട ഇക്കോ സാങ്കേതികത' ഫലപ്രദമാണെന്നാണ് വിപണിയില്‍ നിന്നുള്ള പ്രതികരണങ്ങള്‍ തെളിയിക്കുന്നത്.

ഹീറോയുമായുള്ള വേര്‍പിരിയലിനുശേഷം വോള്യം വിപണിയിലേക്കുള്ള ഹോണ്ടയുടെ കടന്നുവരവ് സംഭവിച്ചത് ഡ്രീം യുഗ ബൈക്കിലൂടെയായിരുന്നു. ഡ്രീം സീരീസ് ബൈക്കുകളുടെ വിപണിവിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി സൗജന്യ ഇൻഷൂറൻസും 100 ശതമാനം വരെയുള്ള ഫിനാൻസ് പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Thursday, August 7, 2014, 10:43 [IST]
English summary
Honda Dream series motorcycles cross 10 lakh sales mark.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X