ഹീറോ എച്ച്എക്‌സ്250ആര്‍ ലോഞ്ച് ഇനിയും വൈകും

By Santheep

കഴിഞ്ഞ ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ ഹീറോ അവതരിപ്പിച്ച മോഡലുകളിലൊന്നാണ് എച്ച്എക്‌സ്250ആര്‍. ഈ വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തിറങ്ങിയതില്‍ പിന്നെ ഇന്ത്യയിലെ മോട്ടോര്‍സൈക്കിള്‍ പ്രേമികളെല്ലാം ഒടുക്കത്തെ കാത്തിരിപ്പാണ്. മുമ്പ് പലവട്ടം ഈ വാഹനം വിപണിയിലെത്തുമെന്നു പറഞ്ഞ തിയ്യതികള്‍ പ്രത്യേകിച്ചൊന്നും സംഭവിക്കാതെ കടന്നു പോയിരുന്നു. ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ എച്ച്എക്‌സ്250ആറിന്റെ ലോഞ്ച് നടപ്പുവര്‍ഷം അവസാനത്തേക്കു മാറ്റിയെന്നാണ്.

ഇന്ത്യയെ മാത്രം ലക്ഷ്യമാക്കിയുള്ള മോഡലല്ല എച്ച്എക്‌സ്250ആര്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ വാഹനം വിറ്റഴിക്കാനാണ് പരിപാടി.

249സിസി ശേഷിയുള്ള സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് എച്ച്എക്‌സ്250ആറിനുള്ളത്. 31 കുതിരശക്തിയും 26 എന്‍എം ചക്രവീര്യവും ഈ എന്‍ജിന്‍ പകരുന്നു. 6 സ്പീഡ് ഗിയര്‍ബോക്‌സാണ് എന്‍ജിനോടു ചേര്‍ത്തിരിക്കുന്നത്.

Hero MotoCorp HX250R Launch Delayed To Late 2015 In India

ഒക്ടോബര്‍ മാസത്തില്‍ എച്ച്എക്‌സ്250ആര്‍ ലോഞ്ച് നടക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. ഉല്‍സവസീസണ്‍ വില്‍പനയുടെ ആനുകൂല്യം മുതലെടുക്കാന്‍ ഇതുവഴി ഹീറോയ്ക്ക് സാധിക്കും.

ഹോണ്ട സിബിആര്‍ 250ആര്‍, കെടിഎം ആന്‍സി200 എന്നീ മോഡലുകളായിരിക്കും എച്ച്എക്‌സ്250ആറിന് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുക. ഹ്യോസങ്ങിന്റെ ഒരു ക്വാര്‍ട്ടര്‍ ലിറ്റര്‍ പതിപ്പ് വിപണിയിലെത്താന്‍ തയ്യാറെടുക്കുന്നുണ്ട്.

More from DriveSpark

Article Published On: Friday, February 6, 2015, 15:52 [IST]
English summary
Hero MotoCorp HX250R Launch Delayed To Late 2015 In India.
കൂടുതല്‍... #hero motocorp
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X