ഈ വർഷം നടന്നില്ലെങ്കിലും അടുത്ത വർഷം ഉണ്ട്; 2023 Auto Expo -യുടെ തീയതികൾ പ്രഖ്യാപിച്ചു

രാജ്യത്തെ പ്രമുഖ ഓട്ടോമൊബൈൽ ഷോയുടെ അടുത്ത പതിപ്പായ ഓട്ടോ എക്‌സ്‌പോ 2023 അടുത്ത വർഷം ജനുവരി 13 മുതൽ 18 വരെ നടക്കും, കൊവിഡ്-19 മഹാമാരി കാരണമാണ് ഈ വർഷം നടക്കാനിരുന്ന ഇവന്റ് അധികൃതർ റദ്ദാക്കിയത്.

ഈ വർഷം നടന്നില്ലെങ്കിലും അടുത്ത വർഷം ഉണ്ട്; 2023 Auto Expo -യുടെ തീയതികൾ പ്രഖ്യാപിച്ചു

ലോകമെമ്പാടും കൊറോണ വൈറസ് പടരുമെന്ന ഭയത്തിനിടയിൽ 2020 ഫെബ്രുവരിയിലാണ് ബയന്നിയൽ ഓട്ടോമൊബൈൽ ഷോയുടെ അവസാന പതിപ്പ് നടന്നത്. ഈ വർഷം ഫെബ്രുവരിയിൽ ഗ്രേറ്റർ നോയിഡയിൽ നടക്കേണ്ടിയിരുന്നെങ്കിലും കൊവിഡ്-19 സാഹചര്യം വഷളായതിനാലാണ് ഇത് മാറ്റിവച്ചത്.

ഈ വർഷം നടന്നില്ലെങ്കിലും അടുത്ത വർഷം ഉണ്ട്; 2023 Auto Expo -യുടെ തീയതികൾ പ്രഖ്യാപിച്ചു

മോട്ടോർ ഷോ (ഓട്ടോ എക്സ്പോ) 2023 ജനുവരി 13 മുതൽ 18 വരെ, ഇന്ത്യ എക്സ്പോ മാർട്ട് ഗ്രേറ്റർ നോയിഡയിൽ ഉറപ്പിച്ചിരിക്കുന്നു. ജനുവരി 11 മാധ്യമങ്ങൾക്ക് മാത്രമായിരിക്കും; ജനുവരി 12 ഉദ്ഘാടന ചടങ്ങും മാധ്യമങ്ങൾക്കും വിശിഷ്ടാതിഥികൾക്കും ഡീലർമാർക്കും ആയിരിക്കും. സൊസൈറ്റി ഓഫ് ഓട്ടോമൊബൈൽ മാനുഫാക്‌ചേർസ് (SIAM) ഡയറക്ടർ ജനറൽ രാജേഷ് മേനോനാണ് ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.

ഈ വർഷം നടന്നില്ലെങ്കിലും അടുത്ത വർഷം ഉണ്ട്; 2023 Auto Expo -യുടെ തീയതികൾ പ്രഖ്യാപിച്ചു

ഓട്ടോ എക്‌സ്‌പോ ഗ്രേറ്റർ നോയിഡയിൽ നടക്കുമ്പോൾ, വാഹന ഘടകഭാഗങ്ങളുടെ പ്രദർശനം നവീകരിച്ച പ്രഗതി മൈതാന സമുച്ചയത്തിൽ നടക്കും.

ഈ വർഷം നടന്നില്ലെങ്കിലും അടുത്ത വർഷം ഉണ്ട്; 2023 Auto Expo -യുടെ തീയതികൾ പ്രഖ്യാപിച്ചു

വലിയ ജനക്കൂട്ടം സന്ദർശിക്കുന്ന ഓട്ടോ എക്‌സ്‌പോ പോലുള്ള ബിസിനസ് ടു കൺസ്യൂമർ (B2C) ഷോയിൽ സാമൂഹിക അകലം പാലിക്കുന്നത് ബുദ്ധിമുട്ടായിരിക്കും എന്നും അണുബാധ പടരാനുള്ള സാധ്യത വളരെ കൂടുതലാണെന്നും കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പുറത്തിറക്കിയ പ്രസ്താവനയിൽ മേനോൻ സൂചിപ്പിച്ചിരുന്നു.

ഈ വർഷം നടന്നില്ലെങ്കിലും അടുത്ത വർഷം ഉണ്ട്; 2023 Auto Expo -യുടെ തീയതികൾ പ്രഖ്യാപിച്ചു

എക്‌സിബിറ്റർമാരുടെയും സന്ദർശകരുടെയും ഓട്ടോ എക്‌സ്‌പോയിൽ പങ്കെടുക്കുന്നവരുടെയും എല്ലാ പങ്കാളികളുടെയും സുരക്ഷയാണ് SIAM -ന്റെ ഏറ്റവും വലിയ മുൻ‌ഗണനയെന്ന് മേനോൻ സൂചിപ്പിച്ചിരുന്നു.

ഈ വർഷം നടന്നില്ലെങ്കിലും അടുത്ത വർഷം ഉണ്ട്; 2023 Auto Expo -യുടെ തീയതികൾ പ്രഖ്യാപിച്ചു

ഈ പശ്ചാത്തലത്തിൽ ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായവും SIAM ഉം പടർന്നുകൊണ്ടിരിക്കുന്ന കൊവിഡ്-19 മഹാമാരിയും മൂന്നാം തരംഗത്തെക്കുറിച്ചുള്ള ആശങ്കകളും അപകടസാധ്യതകളും തിരിച്ചറിഞ്ഞ് കൂടുതൽ കരുതലോടെ നീങ്ങും എന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വർഷം നടന്നില്ലെങ്കിലും അടുത്ത വർഷം ഉണ്ട്; 2023 Auto Expo -യുടെ തീയതികൾ പ്രഖ്യാപിച്ചു

ഓട്ടോ എക്‌സ്‌പോ 2020 -ൽ ആറ് ലക്ഷത്തിലധികം സന്ദർശകരാണ് എത്തിയത്. രാജ്യത്തെ മുൻനിര ഓട്ടോ ഷോയിൽ 108 എക്സിബിറ്ററുകളിൽ നിന്ന് 70 ഓളം പ്രൊഡക്ട് ലോഞ്ചുകൾക്കും അനാച്ഛാദനങ്ങൾക്കും 352 പ്രൊഡക്ട് ഡിസ്പ്ലേകൾക്കും സാക്ഷ്യം വഹിച്ചു.

ഈ വർഷം നടന്നില്ലെങ്കിലും അടുത്ത വർഷം ഉണ്ട്; 2023 Auto Expo -യുടെ തീയതികൾ പ്രഖ്യാപിച്ചു

കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യത്തുടനീളം കൊവിഡ് -19 സ്ഥിതി മെച്ചപ്പെടുന്നു എന്നത് അല്പം ആശ്വാസകരമാണ്. മാർച്ച് 17 -ന് ആരോഗ്യ വകുപ്പ് പങ്കിട്ട കണക്കുകൾ പ്രകാരം, ഡൽഹിയിൽ 144 കൊവിഡ്-19 കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു, അതേസമയം പോസിറ്റിവിറ്റി നിരക്ക് 0.39 ശതമാനമാണ്.

ഈ വർഷം നടന്നില്ലെങ്കിലും അടുത്ത വർഷം ഉണ്ട്; 2023 Auto Expo -യുടെ തീയതികൾ പ്രഖ്യാപിച്ചു

ഏറ്റവും പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ ഉൾപ്പെടെ, ദേശീയ തലസ്ഥാനത്തെ കേസുകളുടെ എണ്ണം 18,63,345 ആയി ഉയർന്നപ്പോൾ മരണസംഖ്യ 26,144 ആയി ഉയർന്നതായും ആരോഗ്യ ബുള്ളറ്റിൻ അറിയിച്ചു.

ഈ വർഷം നടന്നില്ലെങ്കിലും അടുത്ത വർഷം ഉണ്ട്; 2023 Auto Expo -യുടെ തീയതികൾ പ്രഖ്യാപിച്ചു

ജനുവരി 14 -ന് നഗരം 30.6 ശതമാനം പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയിരുന്നു, ഇത് മഹാമാരിയുടെ നിലവിലുള്ള തരംഗത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്.

ഈ വർഷം നടന്നില്ലെങ്കിലും അടുത്ത വർഷം ഉണ്ട്; 2023 Auto Expo -യുടെ തീയതികൾ പ്രഖ്യാപിച്ചു

ഡൽഹിയിൽ ദിവസേനയുള്ള കൊവിഡ്-19 കേസുകൾ കുറയുന്നതിനിടയിൽ, കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇവിടെ ഹോം ഐസൊലേഷനിലുള്ള രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു.

ഈ വർഷം നടന്നില്ലെങ്കിലും അടുത്ത വർഷം ഉണ്ട്; 2023 Auto Expo -യുടെ തീയതികൾ പ്രഖ്യാപിച്ചു

മഹാമാരിയുടെ മൂന്നാം തരംഗത്തിൽ ഡൽഹിയിൽ കൊവിഡ്-19 കേസുകളുടെ വർധനവിന് പ്രധാനമായും കാരണം വൈറസിന്റെ ഒമൈക്രോൺ വേരിയന്റാണ്, ഇത് വളരെ പെട്ടെന്ന് പകരുന്നതാണ്.

More from DriveSpark

Article Published On: Tuesday, March 22, 2022, 8:30 [IST]
English summary
Next edition auto expo dates announced details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X