ലംബോര്‍ഗിനി സമ്മേളനം: വീഡിയോ ഇവിടെ
ഒരു ദിവസം നമ്മള്‍ എത്ര ലംബോര്‍ഗിനിയെ കാണുന്നുണ്ട്? വന്‍ നഗരങ്ങളില്‍ പാര്‍ക്കുന്നവരുടെ കാര്യത്തില്‍ പോലും അത്രയധികമൊന്നും കാണില്ല അത്. കേരളത്തിലാണെങ്കില്‍ സംഗതി തീര്‍ച്ചയായും അപൂര്‍വമാണെന്ന് പറയാം. എന്നാല്‍, മൊണാക്കോക്കാര്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് കണ്ടത് 350 ലംബോര്‍ഗിനികളുടെ ഒരു ആഗോള സമ്മേളനമാണ്!
1963 മുതല്‍ ഇങ്ങോട്ടുള്ള സകല മോഡലുകളും ഈ ആഗോള സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ബ്രിട്ടനില്‍ നിന്ന് 70 ലംബോര്‍ഗിനികളാണ് പരിപാടിയിലേക്ക് എത്തിയത്!
മോണാക്കോയില്‍ സംഭവിക്കുന്ന ഈ ദിവ്യാത്ഭുതത്തെക്കുറിച്ച് ഡ്രൈവ്സ്പാര്‍ക് നേരത്തെ തന്നെ റിപ്പോര്‍ട് ചെയ്തിരുന്നത് ഓര്‍ക്കുമല്ലോ. ഇവിടെ ആ വന്‍ പരിപാടിയുടെ വീഡിയോ ചിത്രം കാണാം.


Click it and Unblock the Notifications








