ആല്‍ഫ റോമിയോ എസ്‍യുവി ഉടന്‍ സംഭവിക്കും

ഇറ്റാലിയന്‍ കാര്‍ നിര്‍മാതാവായ ആല്‍ഫ റോമിയോ ഒരു എസ്‍യുവിയും കൊണ്ട് വരും എന്നുണര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് കൊല്ലം ഒന്നുരണ്ട് കഴിഞ്ഞു. വരുമോ ഇല്ലയോ എന്നുള്ള കാര്യത്തില്‍ പോലും കമ്പനിയില്‍ നിന്ന് കമാന്നൊരക്ഷരം ഇതുവരെ പുറത്തു വന്നിരുന്നില്ല.

ലോക കാര്‍ റേസിംഗ് ചരിത്രത്തില്‍ മികച്ചൊരിടമുള്ള ഈ ആല്‍ഫ റോമിയയുടെ എസ്‍യുവി സെഗ്മെന്‍റ് പ്രവേശനമാകയാല്‍ ലോകം അത്യാകാംക്ഷയോടെയാണ് ഇതു സംബന്ധിച്ച വാര്‍ത്തകളെ നോക്കിക്കാണുന്നത്. ഓട്ടോ ഉലകത്തിന്‍റെ ആകാംക്ഷകള്‍ക്ക് ഫുള്‍സ്റ്റോപ്പിടുന്ന ഒരു വാര്‍ത്ത ഇപ്പോള്‍ കിട്ടിയിരിക്കുന്നു. ആല്‍ഫ റോമിയോ എസ്‍യുവി എന്തായാലും വരും; അത് മൂന്ന് കൊല്ലത്തിനുള്ളില്‍ സംഭവിക്കും!

ഡെല്ലിയുടെ ഉറപ്പ്

ഡെല്ലിയുടെ ഉറപ്പ്

ഫിയറ്റ് ഉടമസ്ഥതയിലുള്ള ആല്‍ഫ റോമിയോയുടെ യുകെ തലവന്‍ ഡാമിയന്‍ ഡെല്ലി ഇക്കാര്യത്തില്‍ ഉറപ്പ് തന്നിരിക്കുകയാണ്. ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് ഡെല്ലി സംഗതി ഉറപ്പിച്ചത്. അടുത്ത രണ്ടോ മൂന്നോ കൊല്ലത്തിനുള്ളില്‍ ആല്‍ഫ റോമിയ എസ്‍യുവിയെ നിരത്തില്‍ കാണാം എന്നാണ് അദ്ദേഹം പറഞ്ഞത്.

ജീപ്പിന്റെ സാങ്കേതികത

ജീപ്പിന്റെ സാങ്കേതികത

ഫിയറ്റിന്‍റെ തന്നെ ഉടമസ്ഥതയിലുള്ള ജീപ്പ് ബ്രാന്‍ഡിന്‍റെ സാങ്കേതികത ഉപയോഗിക്കാന്‍ ആല്‍ഫ റോമിയോയ്ക്ക് സാധിക്കും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എസ്‍യുവി നിര്‍മാണത്തില്‍ ഫിയറ്റ് ജീപ്പിനുള്ള ദീര്‍ഘകാല പരിചയസമ്പത്ത് ആല്‍ഫ റോമിയോയെ വലിയ തോതില്‍ സഹായിക്കും.

ചീരോക്കീബാന്ധവം

ചീരോക്കീബാന്ധവം

ജീപ്പ് ഗ്രാന്‍ഡ് ചീരോക്കി മോഡലിന്‍റെ പ്ലാറ്റ്ഫോം നിലവില്‍ ആല്‍ഫ റോമിയോ ഉപയോഗിക്കുന്നുണ്ട്. ആല്‍ഫ റോമിയോ ഗില്ലറ്റ ഹാച്ച്ബാക്ക് ചീരോക്കി പ്ലാറ്റ്ഫോമിലാണ് നില്‍ക്കുന്നത്.

വ്യക്തമായ ചിത്രമില്ല

വ്യക്തമായ ചിത്രമില്ല

വരാനിരിക്കുന്ന എസ്‍യുവി മോഡലിന്‍റെ കൃത്യമായ രൂപം എന്ന ആമുഖത്തോടെ ഇതുവരെ കണ്‍സെപ്റ്റുകളൊന്നും പുറത്തു വന്നിട്ടില്ല.

കണ്ടാല്‍ ഏതാണ്ടിതുപോലെ...

കണ്ടാല്‍ ഏതാണ്ടിതുപോലെ...

എന്നാല്‍, ആല്‍ഫ റോമിയോ നേരത്തെ അവതരിപ്പിച്ച കമാല്‍ എന്ന എസ്‍യുവി (ചിത്രങ്ങളില്‍ ഇതുവരെ കണ്ടത്) കണ്‍സെപ്റ്റിന്‍റെ സ്വാധീനം ഈ വാഹനത്തിലുണ്ടാകുമെന്ന് ഊഹങ്ങളുണ്ട്.

ജ്യൂക്കുമായുള്ള ബന്ധം

ജ്യൂക്കുമായുള്ള ബന്ധം

ഈ ഡിസൈനിന് നിസ്സാന്‍ ജ്യൂക്ക് ക്രോസ്സോവറുമായുള്ള സാമ്യം ആര്‍ക്കും നിഷേധിക്കാനാവില്ല. ഇക്കാരണത്താല്‍ തന്നെ പ്രസ്തുത ഡിസൈനിനെ പൂര്‍ണമായും ആശ്രയിക്കാന്‍ ആല്‍ഫ റോമിയോ തയ്യാറാവില്ലെന്ന് കരുതുന്നവര്‍ ധാരാളമാണ്.

ഇപ്പോള്‍ സംഭവിക്കുന്നത്

ഇപ്പോള്‍ സംഭവിക്കുന്നത്

കഴിഞ്ഞ ജനീവ മോട്ടോര്‍ ഷോയില്‍ അവതരിപ്പിക്കപ്പെട്ട 4സി സ്പോര്‍ട്സ് കാറിന്‍റെ ആഗമനത്തെ ഉറ്റുനോക്കുകയാണ് ഇപ്പോള്‍ എല്ലാവരും.

More from DriveSpark

Article Published On: Saturday, May 4, 2013, 17:52 [IST]
English summary
Alfa Romeo will in the near future come out with a Sports Utility Vehicle. This news has been confirmed by Alfa Romeo UK boss, Damien Dally.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X