ആള്‍ട്ടോ കെ10ന് സുരക്ഷാ ടെസ്റ്റില്‍ '0' മാര്‍ക്ക്

ഇന്ത്യയുടെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവിന്റെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലുകളാണ് ആള്‍ട്ടോ റെയ്ഞ്ച് ഹാച്ച്ബാക്കുകള്‍. രണ്ട് എന്‍ജിന്‍ പതിപ്പുകളിലായി ഈ കാറുകള്‍ ഇന്ന് നിരത്തിലുണ്ട്. ഒരെണ്ണം 800 സിസി എന്‍ജിന്‍ ഘടിപ്പിച്ചും മറ്റേത് 1 ലിറ്റര്‍ കെ സീരീസ് എന്‍ജിന്‍ ഘടിപ്പിച്ചും വരുന്നു. രാജ്യത്തെ കാര്‍ ഉപഭോക്താക്കളില്‍ ഭുരിഭാഗവും ഉപയോഗിക്കുന്ന ഈ കാറുകളുടെ സുരക്ഷാ സംവിധാനങ്ങള്‍ എത്രമാത്രം മികച്ചതാണ്? നിര്‍ഭാഗ്യകരമെന്നു പറയട്ടെ ഈ ചോദ്യം ആരും ചോദിക്കാറില്ല. രണ്ടര ലക്ഷത്തിന് വാങ്ങുന്ന വണ്ടിക്ക് സ്വര്‍ണം കെട്ടിത്തരണമെന്ന് ആവശ്യപ്പെടാനാവില്ലല്ലോ.

ലാറ്റിന്‍ അമേരിക്കയിലേക്ക് മാരുതി ആള്‍ട്ടോ കെ10 കയറ്റി അയയ്ക്കുന്നുണ്ട്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, അവിടെ കാറുകളുടെ സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിക്കുവാന്‍ വളരെ സന്നാഹപ്പെട്ട ടെസ്റ്റിംഗ് പരിപാടികളുണ്ട്. നമ്മുടെ രാജ്യത്ത് എആര്‍എഐ ഇത്തരം ടെസ്റ്റുകള്‍ക്കുള്ള നിലവാരമുള്ള സംവിധാനം കുറച്ചു മാസങ്ങള്‍ക്കു മുമ്പ് മാത്രമാണ് സ്ഥാപിച്ചത്. ഇവിടെ നിന്ന് ക്രാഷ് ടെസ്റ്റ് റിപ്പോര്‍ട്ടുകളൊന്നും ഇതുവരെ വന്നു കണ്ടിട്ടില്ല.

ലാറ്റിന്‍ അമേരിക്കന്‍ ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സിയായ 'ലാറ്റിന്‍ എന്‍സിഎപി' (ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം) നടത്തിയ ക്രാഷ് ടെസ്റ്റില്‍ ആള്‍ട്ടോ കെ10 അതിദയനീയമായി പരാജയപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വരുന്നു.

പൂജ്യം (0)

പൂജ്യം (0)

കെ10-ന് ലഭിച്ച സ്‌കോര്‍ പൂജ്യം (0) ആകുന്നു. ഒന്നുകൂടി വിശദീകരിച്ചടു പറഞ്ഞാല്‍, ഇന്ത്യന്‍ കാറുടമകളില്‍ ഭൂരിഭാഗം പേരും സഞ്ചരിക്കുന്നത് അന്തര്‍ദ്ദേശീയ സുരക്ഷാ മാനദണ്ഡങ്ങള്‍ ഒട്ടും പാലിക്കാത്ത ഒരു കാറിലാണ്! ഇതില്‍ നമുക്കാര്‍ക്കും അത്ഭുതമൊന്നും തോന്നാനിടയില്ല. ഒരല്‍പം നിരാശയ്ക്ക് വഴിയുണ്ടെന്നുമാത്രം.

Alto K10 Rated zero In Latin NCAP Crash Test

അതേസമയം ഇന്ത്യയില്‍ വലിയ വില്‍പനയില്ലാത്ത എ-സ്റ്റാര്‍ ഹാച്ച്ബാക്ക് (പുറത്ത് സുസൂക്കി സെലെറിയോ) ഇതേ ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ റേറ്റിംഗ് സമ്പാദിച്ചു എന്നതാണ്.

Alto K10 Rated zero In Latin NCAP Crash Test

ആള്‍ട്ടോ കെ10 ഇപ്പോഴും ഉപയോഗിക്കുന്നത് 13 വര്‍ഷത്തോളം പഴക്കമുള്ള സുസൂക്കി ആള്‍ട്ടോ പ്ലാറ്റ്‌ഫോമാണ്. ഇക്കാലയളവിനിടയില്‍ ഓട്ടോമൊബൈല്‍ സാങ്കേതികതയില്‍ വന്നിട്ടുള്ള വിപ്ലവകരമായ മാറ്റങ്ങളില്‍ ഏതെങ്കിലുമൊന്ന് ഈ പ്ലാറ്റ്‌ഫോമിനെ ബാധിച്ചിട്ടുണ്ടോ എന്ന കാര്യം ചിന്തിക്കേണ്ടതാണ്.

Alto K10 Rated zero In Latin NCAP Crash Test

ബോഡി ഘടനയുടെ ദൗര്‍ബല്യമാണ് കെ10ന്റെ സുരക്ഷാപരമായ പാളിച്ചയ്ക്ക് കാരണമെന്ന് ലാറ്റിന്‍ എന്‍സിഎപി പറയുന്നു. എയര്‍ബാഗ് എല്ലാ പതിപ്പുകളിലും നല്‍കാതിരിക്കുന്നതും സുരക്ഷാ പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കുന്നു.

Alto K10 Rated zero In Latin NCAP Crash Test

എന്‍സിഎപിയുടെ ആഗോള ഡയറക്ടറായ അല്‍ജാന്‍ട്രോ ഫ്യൂറാസ് പറയുന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നിലവാരമുള്ള കാറുകള്‍ നിര്‍മിച്ച് പുറത്തിറക്കുന്ന കമ്പനികള്‍ തന്നെയാണ് സുരക്ഷിതത്വം ഒട്ടുമില്ലാത്ത ഇത്തരം കാറുകള്‍ പുറത്തിറക്കുന്നതുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ ടെസ്റ്റുകള്‍ ലാറ്റിനമേരിക്കന്‍ ഉപഭോക്താക്കളെ ജീവാപായം കുറഞ്ഞ വാഹനങ്ങള്‍ തെരഞ്ഞെടുക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആള്‍ട്ടോ കെ10 ക്രാഷ് ടെസ്റ്റ് വീഡിയോ

ആള്‍ട്ടോ കെ10ന് ഇതാദ്യമായിട്ടായിരിക്കും ഇത്തരമൊരനുഭവം നേരിട്ടിരിക്കുക എന്ന് തീര്‍ച്ചയായും അനുമാനിക്കാവുന്നതാണ്.

More from DriveSpark

Article Published On: Tuesday, August 13, 2013, 12:57 [IST]
English summary
India's best selling hatchback, the alto k10 has managed to get a score zero in the Latin NCAP crash test.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X