മെഡിറ്ററേനിയന്‍ കടലില്‍ ഒരു ബസ്സ് സര്‍വീസ്
മെഡിറ്ററേനിയന്‍ ദ്വീപ് രാഷ്ട്രമായ മാള്‍ട്ടയില്‍ നിര്‍മിച്ചതാണ് ഈ ബസ്സ്. മാള്‍ട്ടയുടെ പ്രത്യേക ഭൂഘടന കര-ജല ഗതാഗതങ്ങളെ വലിയ തോതില്‍ ആശ്രയിക്കുന്നതാണ്. ഇടയ്ക്കിടെ വരുന്ന കായല്‍പ്പരപ്പുകളെ മറകടക്കാന്‍ ബസ്സില്‍ നിന്നിറങ്ങി ബോട്ടിലേക്കും ബോട്ടില്‍ നിന്ന് ബസ്സിലേക്കും എന്ന ശൈലിയാണ് മാള്‍ട്ടീസ് ജനത അനുവര്‍ത്തിച്ചു വന്നിരുന്നത്.
ആംഫികോച്ച് എന്ന കമ്പനിയാണ് പുതിയ സങ്കല്‍പവുമായി വന്നത്. കരയില്‍ ബസ്സായും കായലില്‍ ബോട്ടായും ഉപയോഗിക്കാവുന്ന ഒരു വാഹനം. ഏതാണ്ട് ആറുവര്‍ഷം നീണ്ട ഗവേഷണ പരിശ്രമങ്ങള്‍ക്കൊടുവിലാണ് ഈ കര-ജല യാനം നിര്‍മിച്ചെടുത്തത്.
50 യാത്രക്കാര്‍ക്ക് ഈ ബസ്സില്‍ സഞ്ചരിക്കാനാവും. 397,000 ഡോളര്‍ വിലയുള്ള ഈ ബോട്ട് വളരെ ഭാരം കുറഞ്ഞ ദ്രവ്യങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മിചച്ചിരിക്കുന്നത്. ശുദ്ധജലത്തിലും കടലിലും ഈ വാഹനത്തിന് ഇറങ്ങാം. മിക്കവാറും ഭാഗങ്ങള്‍ അലൂമിനിയത്തിലാണ് നിര്‍മിതി.
മണിക്കൂറില്‍ 70 കിമി വേഗതയില്‍ കരയില്‍ പായാന്‍ ഈ ബസ്സിനാകും.2 വീല്‍ ഡ്രൈവും ഫോര്‍ വീല്‍ ഡ്രൈവും ബസ്സിനുണ്ട്.
വിവിധ ശേഷികളിലുള്ള എന്‍ജിന്‍ പതിപ്പുകളും ഈ ഡീസല്‍ വാഹനത്തിനുണ്ട്. മറ്റ് രാഷ്ട്രങ്ങളില്‍ നിന്നും ഈ വാഹനത്തിന് ആവശ്യക്കാര്‍ വരുന്നുണ്ട്.

മെഡിറ്ററേനിയന്‍ കടലില്‍ ഒരു ബസ്സ്

മെഡിറ്ററേനിയന്‍ കടലില്‍ ഒരു ബസ്സ്

മെഡിറ്ററേനിയന്‍ കടലില്‍ ഒരു ബസ്സ്

മെഡിറ്ററേനിയന്‍ കടലില്‍ ഒരു ബസ്സ്

മെഡിറ്ററേനിയന്‍ കടലില്‍ ഒരു ബസ്സ്

മെഡിറ്ററേനിയന്‍ കടലില്‍ ഒരു ബസ്സ്

മെഡിറ്ററേനിയന്‍ കടലില്‍ ഒരു ബസ്സ്

മെഡിറ്ററേനിയന്‍ കടലില്‍ ഒരു ബസ്സ്



Click it and Unblock the Notifications








