കേരളത്തിലെ കാര്‍ ഡ്രിഫ്റ്റിംഗ്
കൊയ്‌ത്തൊഴിഞ്ഞ പാടങ്ങളില്‍ ക്രീസ് തയ്യാറാക്കി, മടല്‍ ബാറ്റുകൊണ്ട് പണ്ട് താങ്കള്‍ കളിച്ചിരുന്നത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റായിരുന്നില്ല. അത്തരം വാശികളും താങ്കള്‍ക്കുണ്ടായിരുന്നില്ല. കേരളത്തിലെ ഏതോ ഒരു പുല്‍മൈതാനത്തില്‍ മാരുതി സ്വിഫ്റ്റ് എന്ന ഫ്രണ്ട് വീല്‍ ഡ്രൈവ് കാര്‍ കൊണ്ട് ഒരു അമേച്വര്‍ ഡ്രിഫ്റ്റര്‍ നടത്തുന്ന പ്രകടനത്തെ അതിന്റേതായ സ്പിരിറ്റില്‍ തന്നെ കാണണം.
വീഡിയോയില്‍ ഡ്രിഫ്റ്റിംഗ് എന്ന അവകാശവാദത്തോടെ കാണുന്നത് ഒരു പക്കാ ഡ്രിഫ്റ്റിംഗ് ആണെന്നു പറയാനാവില്ല. പലപ്പോഴും വാഹനം സ്ലൈഡ് ചെയ്യുകയാണ് ചെയ്യുന്നത്. റിയര്‍ വീല്‍ ഡ്രൈവ് വാഹനങ്ങളിലാണ് പ്രഫഷണല്‍ പ്രകടനങ്ങള്‍ നടക്കാറുള്ളത്. താഴെ നമ്മുടെ നാട്ടുകാരന്റെ ഡ്രിഫ്റ്റിംഗും മറ്റൊരു പ്രഫഷണലിന്റെ ഡ്രിഫ്റ്റിംഗും കാണാം. ഇത് താരതമ്യത്തിനു വേണ്ടിയല്ല എന്ന് പ്രത്യേകം പറയട്ടെ.

പുല്‍മൈതാനിയിലായതു കൊണ്ട് ഇതൊരല്‍പം എളുപ്പത്തില്‍ നടക്കും എന്ന മെച്ചമുണ്ട്. ഇതേ പണി റോഡില്‍ ചെയ്താല്‍ സംഗതി പാളും എന്ന കാര്യത്തില്‍ സന്ദേഹിക്കേണ്ടതില്ല. ഫ്രണ്ട് വീലുകള്‍ സ്ഥിരതയോടെ നിലയുറപ്പിക്കുകയും പിന്‍ വീലുകള്‍ ഡ്രിഫ്റ്റ് ചെയ്യുകയുമാണ് സാധാരണ ഡ്രിഫ്റ്റിംഗില്‍ സംഭവിക്കാറുള്ളത്. ഇവിടെ, നമ്മുടെ സ്വിഫ്റ്റിന്റെ പരാധീനത മൂലം നേരെ തിരിച്ചാണ് സംഭവിക്കുന്നത്. വീഡിയോ അടുത്ത താളില്‍ കാണാം.
വീഡിയോ
വീഡിയോ

റെഡ്ബുള്‍ ഡ്രിഫ്റ്റ് മത്സരം
വൻ സന്നാഹങ്ങളുടെ സഹായത്തോടെ നടത്തുന്ന കാർ ഡ്രിഫ്റ്റിംഗാണിത്. പ്രഫഷണൽ ഡ്രിഫ്റ്റർമാർ ചേർന്നുള്ള മത്സരമാണിത്.
99 കൊടും വളവുകളുള്ള ചുരമാണ് ടിയാന്‍മെന്‍ഷാന്‍ മലയിലൂടെ കടന്നുപോകുന്നത്. സാധാരണ വേഗതയില്‍ പോകുന്ന വാഹനങ്ങള്‍ പോലും അതീവ ശ്രദ്ധ പുലര്‍ത്തേണ്ട ഈ മലമ്പാതയില്‍ ഒരു കിടിലന്‍ ഡ്രിഫ്റ്റ് മത്സരം നടന്നു. എനര്‍ജി ഡ്രിങ്ക് കമ്പനിയായ റെഡ്ബുള്‍ ആണ് ഈ കോരിത്തരിപ്പിക്കുന്ന ഡ്രിഫ്റ്റിംഗ് സംഘടിപ്പിച്ചത്. ഹോങ്കോംകാരനായ ഡ്രിഫ്റ്റര്‍ ജേംസ് താങ് (റെഡ് ബുള്‍ ടീം), ഇറ്റാലിയന്‍ ഡ്രിഫ്റ്ററായ ഫെഡെറിക്കോ സെരിഫോ (ടീം ഓറഞ്ച് ജപ്പാന്‍) എന്നീ താരങ്ങളാണ് ഡ്രിഫ്റ്റിംഗ് നടത്തിയത്. അപകടകാരികളായ 99 വളവുകളെയും ഇരുവരും ഡ്രിഫ്റ്റ് ചെയ്‌തെടുത്തു.
വീഡിയോ
റെഡ്ബുള്‍ ഡ്രിഫ്റ്റ് മത്സരം


Click it and Unblock the Notifications