മടക്കി വെക്കാവുന്ന അര്‍മാദില്ലോ യാത്രകള്‍

കൊച്ചിയില്‍ ഒരു മാളിന്റെ പ്രവര്‍ത്തനം തുടങ്ങിയപ്പോളുണ്ടായ പുകിലുകള്‍ ചില്ലറയായിരുന്നില്ല. പ്രസ്തുത പുകിലുകളില്‍ പ്രധാനപ്പെട്ട ഒന്ന് ഗതാഗത പ്രശ്‌നമായിരുന്നു. മാളിലേക്ക് കാറുമെടുത്ത് ആളുകളിറങ്ങിയതോടെ നഗരം മൊത്തം ബ്ലോക്കായി. ഇത് ഇന്ന് ലോകത്തെവിടെയും സംഭവിക്കുന്ന ഒരു പ്രതിഭാസമാണ്. ഇക്കാരണത്താലാവണം കോംപാക്ട് സെഡാന്‍, കോപാക്ട് എസ്‌യുവി, കോംപാക്ട് എംപിവി എന്നിങ്ങനെയുള്ള മന്ത്രണങ്ങള്‍ വിപണിയില്‍ ഏറി വരുന്നത്.

ട്രാഫിക് പ്രശ്‌നങ്ങളെ ആധാരമാക്കി കണ്‍സെപ്റ്റുകളിറങ്ങുന്നത് ജപ്പാനിലും കൊറിയയിലും സാധാരണമായിരിക്കുന്നതും ഇതേ കാരണത്താല്‍ തന്നെയാണ്. ഈ കണ്‍സെപ്റ്റുകള്‍ പലതും അവയുടെ അസാധാരണത്വങ്ങളാല്‍ ശ്രദ്ധ നേടുന്നു. അര്‍മാദില്ലോ ടി എന്ന കണ്‍സെപ്റ്റ് നഗരത്തിരക്കുകളെ ഏറ്റവും ഫലപ്രദമായി നേരിടാന്‍ നമ്മളെ സന്നാഹപ്പെടുത്തും. ആവശ്യത്തിനു ശേഷം മടക്കിവെക്കാവുന്ന ഒരു കാറാണിത്.

Armadillo-T Electric Car - A Foldable Urban Car

രണ്ട് സീറ്റാണ് ഈ വാഹനത്തിനുള്ളത്. സ്മാര്‍ട്‌ഫോണ്‍ വഴി നിയന്ത്രിക്കാവുന്ന സന്നാഹങ്ങള്‍ കൊണ്ട് സമ്പന്നമായ അര്‍മാദില്ലോയെ മടക്കിവെക്കാനും സ്മാര്‍ട്‌ഫോണ്‍ സഹായിക്കും. സ്വയം പാര്‍ക്ക് ചെയ്യാനും ഈ വാഹനത്തിന് ശേഷിയുണ്ട്.

Armadillo-T Electric Car - A Foldable Urban Car

പൂര്‍ണമായും ഇലക്ട്രികമായാണ് അര്‍മാദില്ലോ പ്രവര്‍ത്തിക്കുന്നത്. നഗരത്തിന്റെ നിരത്തുകളെ മാത്രം ഉദ്ദേശിച്ചുള്ള സഹ്കല്‍പമാണിത് എന്നോര്‍ക്കുക. നഗരത്തിരക്കുകളില്‍ അര്‍മാദില്ലോയെ അര്‍മാദിച്ചോടിക്കാം.

Armadillo-T Electric Car - A Foldable Urban Car

വെറും 65 ഇഞ്ച് ഇടത്തിലേക്ക് സ്വയം ചുരുങ്ങാന്‍ ശേഷിയുള്ള ഈ വാഹനത്തിന്റെ പ്രധാന പോരായ്മമായി യൂറോപ്യന്‍ ഓട്ടോ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് സുരക്ഷാ സന്നാഹങ്ങളുടെ അപര്യാപ്തതയാണ്. കൊറിയന്‍ നിരത്തുകളിലും ഈ കാര്‍ ഇറക്കാന്‍ കഴിയില്ല. ചെറുകാറുകള്‍ക്കായി നിയമങ്ങളില്‍ ഇളവ് വരുത്തണമെന്ന് ആവശ്യമുയരുന്നുണ്ട് കൊറിയയില്‍. അതെന്തായാലും, ടാറ്റ നാനോയിലും ആള്‍ട്ടോ 800ലുമെല്ലാം അര്‍മാദിച്ച് നടക്കുന്ന നമ്മള്‍ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗ്യതയുള്ളവരല്ല :)

Armadillo-T Electric Car - A Foldable Urban Car

10 മിനിട്ട് ചാര്‍ജ് ചെയ്താല്‍ അര്‍മാദില്ലോയ്ക്ക് 100 കിലോമീറ്റര്‍ ദൂരെ വരെ പോകാന്‍ കഴിയും. പരമാവധി വേഗത മണിക്കൂറില്‍ 60 കിലോമീറ്ററാണ്.

Armadillo-T Electric Car - A Foldable Urban Car

പിന്‍വശവും മുന്‍വശവുമെല്ലാം കാണാന്‍ പാകത്തിന് കാമറകള്‍ ഘടിപ്പിച്ചിട്ടുണ്ട്. അകത്തിരുന്ന് സ്‌ക്രീനില്‍ നോക്കി നോക്കീം കണ്ടുമൊക്കെ ഓടിച്ചാല്‍ മതിയാവും. ഉള്‍വശം ഏറ്റവും ലളിതമായി പണിഞ്ഞിരിക്കുന്നു.

More from DriveSpark

Article Published On: Tuesday, September 10, 2013, 16:11 [IST]
English summary
Armadillo-T is a a foldable electric car prototype made by some scientists of Korea Advanced Institute of Science.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X