ലോകത്തിലെ ആദ്യ ഹൈഡ്രജന്‍ കാര്‍ റേസ് ട്രാക്കില്‍

അടുത്ത മാസം നടക്കാനിരിക്കുന്ന 41മത് എഡിഎസ് സുറിച്ച് റേസില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ ചരിത്രം സൃഷ്ടിക്കും. ലോകത്തിലെ ആദ്യത്തെ ഹൈഡ്രജന്‍ ഇന്ധന കാറാണ് ഇവിടെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഉപയോഗിക്കുക. ഈ ബ്രിട്ടിഷ് കമ്പനി സ്വന്തമായി വികസിപ്പിച്ച സാങ്കേതികതയിലാണ് ഹൈഡ്രജന്‍ കാര്‍ പ്രവര്‍ത്തിക്കുക. വാഹനത്തിന്‍റെ പേര്, ആസ്റ്റണ്‍ മാര്‍ട്ടിന്‍ എസ് ഹൈബ്രിഡ്.

നര്‍ബര്‍ഗ്രിംഗിലെ 24 മണിക്കൂര്‍ പൂര്‍ത്തിയാക്കുന്ന ആദ്യത്തെ കരിമ്പുകരഹിത കാറെന്ന ബഹുമതിയും ഈ വാഹനത്തിന് ലഭിക്കും.

Aston Martin Rapide S Hybrid Hydrogen

ഈ കാറിനായി വികസിപ്പിച്ചെടുത്ത എന്‍ജിന്‍ നിരവധി ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് പൊതുജനത്തിന് മുമ്പില്‍ ടെസ്റ്റ് ചെയ്യുന്നത്. ട്വിന്‍ ടര്‍ബോചാര്‍ജറുകളുള്ള 6.0 ലിറ്റര്‍ വി12 എന്‍ജിനാണ് വാഹനത്തിനുള്ളത്.

പെട്രോള്‍ ഇന്ധനവും ഹൈഡ്രജന്‍ ഗാസും ഒരുപോലെ കത്തിക്കാവുന്ന ഈ വാഹനം സാങ്കേതികമായി ഹൈബ്രിഡ് കാറാണ്. എന്നാല്‍ റേസില്‍ ഹൈബ്രിഡ് സാങ്കേതികതയിലായിരിക്കില്ല വാഹനം ഓടുന്നത്. ഇത് പൂര്‍ണമായും ഹൈഡ്രജനിലായിരിക്കും.

വാഹനം നിരത്തിലിറക്കിത്തുടങ്ങിയതിന്‍റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്നതിന്‍റെ ഭാഗമാണ് ഇതും എന്നാണ് കമ്പനി സിഇഒ ഡോ. ഉള്‍റിച്ച് ബെസ് പറയുന്നത്. ഇന്നവേഷന്‍ എന്നത് ആസ്റ്റണ്‍ മാര്‍ട്ടിന്‍റെ ഒരു സ്വാഭാവികതയാണെന്നാണ് ഇദ്ദേഹം അഭിപ്രായപ്പെടുന്നത്. ഇന്നവേഷനില്ലാതെ ആസ്റ്റണ്‍ മാര്‍ട്ടിനില്ല!

More from DriveSpark

Article Published On: Saturday, April 13, 2013, 16:19 [IST]
English summary
Aston Martin hopes to make history by racing the world's first ever race car to run on pure hydrogen.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X