ഓഡി ആര്‍8 ലോഞ്ച് ചെയ്തു
ഓഡി ആര്‍8 പ്ലസ് ലോഞ്ച് ചെയ്തു. ബുദ്ധ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടിലാണ് ലോഞ്ച് ചടങ്ങ് നടന്നത്. ബുദ്ധില്‍ എത്തിയിട്ടുള്ളവയില്‍ വെച്ച് ഏറ്റവും വേഗതയേറിയ പ്രൊഡക്ഷന്‍ മോഡലാണിത്. മുന്‍ എച്ച്ആര്‍ടി എഫ്1 ഡ്രൈവറായ കരുണ്‍ ചന്ദോക് വാഹനം ബുദ്ധ് സര്‍ക്യൂട്ടില്‍ ഓടിക്കുകയും ചെയ്തു. 2:12.711 എന്ന സമയത്തില്‍ ആര്‍8 വി10 പ്ലസ് ലാപ് ചെയ്തു.
മുന്‍ പതിപ്പിനെക്കാള്‍ കരുത്തേറിയ എന്‍ജിനാണ് ആര്‍8ല്‍ ഘടിപ്പിച്ചിരിക്കുന്നത്. 5.2 ലിറ്റര്‍ വി8 എന്‍ജിനോടൊപ്പം ഓഡിയുടെ ക്വട്രോ 7 സ്പീഡ് എസ് ട്രോണിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചിരിക്കുന്നു. ഇത് 550 കുതിരകളുടെ കരുത്തും 540 എന്‍എം ചക്രവീര്യവും ചക്രങ്ങളിലെത്തിക്കുന്നു.
100 കിമി വേഗം പിടിക്കാന്‍ 3.5 സെക്കന്‍ഡാണ് ഈ വാഹനത്തിന് വേണ്ടത്. പരമാവധി മണിക്കൂറില്‍ 317 കിലോമീറ്റര്‍ വേഗത പിടിക്കാനും ഈ മെഷീന് സാധിക്കും.
വാഹനത്തിന്‍റെ ബുദ്ധ് സര്‍ക്യൂട്ട് ചിത്രങ്ങള്‍ ഇവിടെ കാണാം.

ഓഡി ആര്‍8 വി10

ഓഡി ആര്‍8 വി10

ഓഡി ആര്‍8 വി10

ഓഡി ആര്‍8 വി10

ഓഡി ആര്‍8 വി10

ഓഡി ആര്‍8 വി10

ഓഡി ആര്‍8 വി10

ഓഡി ആര്‍8 വി10



Click it and Unblock the Notifications








