ബജാജ് ആര്‍ഇ60ക്ക് ഇപ്പോഴും ഇരിപ്പിടമായില്ല

ബജാജ് ആര്‍ഇ60 കഴിഞ്ഞ ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചെങ്കിലും വാഹനം നിരത്തിറക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ വാഹനത്തെ ഉള്‍ക്കൊള്ളിക്കാന്‍ ഒരു പുതിയ സെഗ്മെന്‍റെ തന്നെ സൃഷ്ടിക്കേണ്ടതായിട്ടുണ്ട് എന്നതാണ് വൈകലിന് കാരണമെന്നറിയുന്നു.

ഇതിനായി സര്‍ക്കാര്‍ ഒരു പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഈ കമ്മറ്റിയുടെ തീരുമാനം വൈകുന്നതാണ് വാഹനത്തിന്‍റെ ലോഞ്ച് നീണ്ടുപോകുന്നതിന്‍റെ പ്രധാന കാരണം.

Bajaj RE60

വിദേശരാഷ്ട്രങ്ങളില്‍ ക്വഡ്രിസൈക്കിള്‍ എന്നറിയപ്പെടുന്ന വിഭാഗത്തിലാണ് ആര്‍ഇ60 പോലുള്ള വാഹനങ്ങളെ ഉള്‍പ്പെടുത്താറ്. ഇത്തരം വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവാദമില്ല. ഫാക്ടറികള്‍ക്കകത്തും മറ്റും ഉപയോഗിക്കാനാണ് ക്വഡ്രിസൈക്കിള്‍ ഉപയോഗിക്കപ്പെടുന്നത്.

ബജാജിന് ഇത്തരമൊരു കാര്‍ ഡിസാന്‍ ചെയ്ത് അവതരിപ്പിക്കാനുള്ള അനുവാദം മാത്രമേ ഇപ്പോള്‍ ലഭിച്ചിട്ടുള്ളൂ. വാഹനത്തിന്‍റെ രജ്സ്ട്രേഷനുകള്‍ നടക്കണമെങ്കില്‍ സെഗ്മെന്‍റ് തീരുമാനിച്ച് അറിയിപ്പ് വരണം.

ഇന്ത്യയില്‍ ഓട്ടോറിക്ഷ എന്ന സെഗ്മെന്‍റ് നേരത്തെ പ്രത്യേകമായി സൃഷ്ടിച്ചെടുത്തിട്ടുണ്ട്. ഇത്തരമൊരു നീക്കമാണ് ബജാജ് കാത്തുകഴിയുന്നത്. അധികം താമസിക്കാതെ തന്നെ ഈ തീരുമാനം വരുമെന്നാണ് അറിയുന്നത്.

മാസത്തില്‍ 5000 വാഹനങ്ങള്‍ വിപണിയിലെത്തിക്കാനാണ് ബജാജ് തുടക്കത്തില്‍ പദ്ധതിയിടുന്നത്. വണ്ടിയുടെ വിലയും മറ്റ് വിവരങ്ങളും കമ്പനി പുറത്തുവിടാന്‍ വിസമ്മതിക്കുകയാണ്. സെഗ്മെന്‍റ് താരുമാനം വന്നതിനു ശേഷമേ അതുണ്ടാകൂ എന്നാണ് ബജാജ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.

More from DriveSpark

Article Published On: Wednesday, April 10, 2013, 16:54 [IST]
English summary
Bajaj RE60 is awaiting for a governmental decision on the segmentation of the vehicle.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X