ബിഎംഡബ്ല്യു 2 സീരീസ് ആദ്യ ചിത്രങ്ങള്‍

ബിഎംഡബ്ല്യു 1 സീരീസ് കൂപെയുടെ സ്‌പോര്‍ടി പതിപ്പായ 2-സീരീസ് കൂപെയുടെ ആദ്യ ചിത്രങ്ങള്‍ പുറത്തു വന്നു. വാഹനത്തിന്റെ ആദ്യ പ്രദര്‍ശനം 2014 ഡിട്രോയ്റ്റ് ഓട്ടോഷോയില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചിത്രങ്ങള്‍ക്കൊപ്പം നിരവധി വിവരങ്ങളും കമ്പനി പുറത്തു വിട്ടിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ട ചിലത് താഴെ വായിക്കാം.

BMW 2-Series Coupe Makes Official Appearance

റിയര്‍ വീല്‍ഡ്രൈവിലാണ് 2 സീരീസ് കൂപെ വരുന്നത്. ബീമര്‍ ഡിസൈന്‍ തലവന്‍ കരി ഹബിബിന്റെ നേതൃത്വത്തിലാണ് 2 സീരീസ് ഡിസൈനിംഗ് ജോലികള്‍ നടന്നത്.

BMW 2-Series Coupe Makes Official Appearance

മുന്‍വശത്താണ് കാര്യമായ ഡിസൈനിംഗ് മാറ്റങ്ങള്‍ വന്നിട്ടുള്ളത്. ഹെഡ്‌ലാമ്പുകള്‍, ഗ്രില്‍, ലോവര്‍ ബംപര്‍, ഫോഗ് ലാമ്പുകള്‍ എന്നിവിടങ്ങളില്‍ കാര്യപ്പെട്ട മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. മൊത്തത്തില്‍ നോക്കുമ്പോള്‍, 1 സീരീസ് ഇപ്പോള്‍ താരതമ്യേന 'ബോക്‌സി'യാണെന്നു പറയാം!

BMW 2-Series Coupe Makes Official Appearance

ഇന്റീരിയര്‍ ഡിസൈന്‍ വലിയ തോതില്‍ 1 സീരീസിനോട് കടപ്പെട്ടിരിക്കുന്നു. ബീമറിന്റെ ഏറ്റവും പുതിയ ഗാഡ്ജറ്റുകള്‍ ചേര്‍ത്തിരിക്കുന്നു എന്നത് ഒരു പ്രധാന വ്യത്യാസമായി കാണാം.

BMW 2-Series Coupe Makes Official Appearance

4432 എംഎം നീളമാണ് 2 സീരീസ് കൂപെയ്ക്കുള്ളത്. 1774 എംഎം ഉയരം, 2690 എംഎം വീല്‍ബേസ് എന്നിങ്ങനെയാണ് അളവുതൂക്കങ്ങള്‍. 2 സീരീസിലെത്തുമ്പോള്‍ വാഹനത്തിന്റെ വീല്‍ബേസില്‍ 72 എംഎം നീളക്കൂടുതലും 24 എംഎം വീതിക്കൂടുതലും സംഭവിച്ചിരിക്കുന്നു.

BMW 2-Series Coupe Makes Official Appearance

ബൂട്ട് സൈസിലും വലിപ്പമാറ്റം സംഭവിച്ചിട്ടുണ്ട്. ബൂട്ട് ഇപ്പോള്‍ 20 ലിറ്റര്‍ അധികശേഷി കൈവരിച്ചിരിക്കുന്നു. മൊത്തം 390 ലിറ്റര്‍.

BMW 2-Series Coupe Makes Official Appearance

നാല് വേരിയന്റുകളില്‍ ബിഎംഡബ്ല്യു 2 സീരീസ് ലഭ്യമാകും. എസ്ഇ, സ്‌പോര്‍ട്, മോഡേണ്‍,എം സ്‌പോര്‍ട് എന്നിങ്ങനെ. മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളും രണ്ട് കരിമ്പുകച്ചട്ട പതിപ്പുകളും ഇവയിലുണ്ട്.

ബിഎംഡബ്ല്യു 220ഐ

ബിഎംഡബ്ല്യു 220ഐ

2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണ് ഈ പതിപ്പിലുള്ളത്. 181 കുതിരശക്തിയുള്ളവയാണ് ഈ എന്‍ജിന്‍. 270 ചക്രവീര്യം ചക്രങ്ങളിലേക്ക് പകരുന്നു ഇവന്‍. 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 7.0 സെക്കന്‍ഡ് നേരമാണ് ഈ എന്‍ജിനെടുക്കുക.

ബിഎംഡബ്ല്യു 220ഡി

ബിഎംഡബ്ല്യു 220ഡി

2.0 ലിറ്റര്‍ എന്‍ജിന്‍. 181 കുതിരശക്തിയും 380 എന്‍എം ചക്രവീര്യവും. 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 7.2 സെക്കന്‍ഡ് നേരമെടുക്കുന്നു.

എം235ഐ (എം സ്‌പോര്‍ട്)

എം235ഐ (എം സ്‌പോര്‍ട്)

3 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിന്‍. 322 കുതിരശക്തി. 450 എന്‍എം ചക്രവീര്യം. 100 കിലോമീറ്റര്‍ വേഗം പിടിക്കാന്‍ എടുക്കുന്നത് 5 സെക്കന്‍ഡ് മാത്രം.

BMW 2-Series Coupe Makes Official Appearance

ഈ മൂന്ന് എന്‍ജിനുകളോടും 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നു. 8 സ്പീഡ് ട്രാന്‍സ്മിഷന്‍ ഓപ്ഷനായും ലഭ്യമാക്കുന്നു.

BMW 2-Series Coupe Makes Official Appearance

2 സീരീസിന് ഒരു കണ്‍വെര്‍ടിബ്ള്‍ പതിപ്പും പുറത്തിറങ്ങുമെന്നാണ് അറിയുന്നത്. ഒരു ആള്‍ വീല്‍ ഡ്രൈവും അണിയറയില്‍ തയ്യാറാവുന്നുണ്ടെന്നാണ് കേള്‍വി.

More from DriveSpark

Article Published On: Saturday, October 26, 2013, 11:33 [IST]
English summary
BMW 2-Series coupe makes its first official appearance.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X