കോട്ടയത്ത് ബിഎംഡബ്ല്യു ഷോറൂം

കോട്ടയത്ത് ബിഎംഡ‍ബ്ല്യു മൊബൈല്‍ ഷോറൂം തുറന്നു. ഈ മാസം 16 വരെയാണ് ഷോറൂം പ്രവര്‍ത്തിക്കുക.

കോടിമാതയിലെ വിന്‍സര്‍ കാസ്റ്റില്‍ നക്ഷത്ര ഹോട്ടലിലാണ് മൊബൈല്‍ ഷോറൂം പ്രവര്‍ത്തിക്കുകയെന്ന് ബിഎംഡബ്ല്യു അറിയിച്ചു.

BMW 3 Series

ഈ ജര്‍മന്‍ ആഡംബര കാര്‍ കമ്പനിയുടെ ഡീലര്‍ഷിപ്പുകളുടെ അന്താരാഷ്ട്ര നിര്‍മാണ ശൈലിയില്‍ തന്നെയാണ് കോട്ടയത്തെ താല്‍ക്കാലിക സംവിധാനം ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഇന്ത്യയിലെ വളരുന്ന നഗരങ്ങളുടെ ഗണത്തിലാണ് കോട്ടയത്തെ ബിഎംഡബ്ല്യു പെടുത്തിയിരിക്കുന്നത്. സമ്പന്ന റബര്‍ കര്‍ഷകരുടെ കേന്ദ്രമായ ഇവിടെ നിന്നും ആഡംബര കമ്പനികള്‍ക്ക് തരക്കേടില്ലാത്ത കച്ചവടം ലഭിക്കുന്നുണ്ട്.

ഒരു ഡീലര്‍ഷിപ്പിലുള്ള എല്ലാ സൗകര്യങ്ങളോടും കൂടി ബിഎംഡബ്ല്യു വാഹനങ്ങളെ പരിചയപ്പെടാനുള്ള അവസരമാണ് കോട്ടയത്ത് കമ്പനി ഒരുക്കിയിരിക്കുന്നത്. ടെസ്റ്റ് ഡ്രൈവുകള്‍ക്കുള്ള സൗകര്യവും ഇതില്‍ പെടുന്നു. വിദഗ്ധരുമായി വാഹനത്തെ കുറിച്ച് സംവദിക്കാനുള്ള സൗകര്യവും ബിഎംഡബ്ല്യുവിന്‍റെ ഫിനാന്‍സ് ഓഫറുകളെ പരിചയപ്പെടാനുള്ള സാഹചര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്.

നാലി കാറുകളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ബിഎംഡബ്ലു 3 സീരീസ്, എക്സ്1, 5 സീരീസ്, 6 സീരീസ് തുടങ്ങിയ കാറുകള്‍ ടെസ്റ്റ് ഡ്രൈവിന് ലഭ്യമാകും.

More from DriveSpark

Article Published On: Monday, May 6, 2013, 17:11 [IST]
English summary
BMW has opened a mobile showroom at Kottayam, Kerala.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X