സിറ്റി ഡീസല്‍ ബുക്കിംഗ് തുടങ്ങി; നവം. അവതരണം
ഹോണ്ട സിറ്റി ഡീസല്‍ കാര്‍ ലോഞ്ച് അടുത്ത വര്‍ഷം ജനുവരിയില്‍ തന്നെ നടക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇതിനു മുന്നോടിയായി വിപണിയില്‍ വാഹനത്തിന്റെ അവതരണം നവംബര്‍ മാസത്തില്‍ തന്നെ നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇക്കാര്യം പക്ഷെ ഹോണ്ട സ്ഥിരീകരിച്ചിട്ടില്ല.
നവംബറിലെ ഹോണ്ട സിറ്റി ഡീസല്‍ അവതരണം ഉറപ്പാക്കുന്ന മറ്റ് ചില വാര്‍ത്തകള്‍ കൂടി വരുന്നുണ്ട്. 50,000 രൂപ നല്‍കി വാഹനത്തെ ബുക്ക് ചെയ്യാന്‍ ചില ഡീലര്‍ഷിപ്പുകള്‍ക്ക് അനുവാദം കിട്ടിയിട്ടുണ്ടെന്നാണ് അറിയുന്നത്.


Click it and Unblock the Notifications








