ഗിന്നസ് തീരുമാനം വെയ്റോണിന് അനുകൂലം
ലോകത്തിലെ ഏറ്റവും വേഗത കൂടിയ ഉല്‍പാദനത്തിലുള്ള കാര്‍ ഏത് എന്ന കാര്യത്തില്‍ ഈയിടെ കാര്യമായ ഒരു തര്‍ക്കം ഉടലെടുത്തിരുന്നു. ഹെന്നസി വെനോം ജിടി എന്ന സൂപ്പര്‍ കാര്‍ നിര്‍മിക്കുന്ന കമ്പനിയായ ഹെന്നസിയാണ് തര്‍ക്കമുന്നയിച്ചത്. വേഗം കൂടിയ കാറായി ഗിന്ന വേള്‍ഡ് റെക്കോര്‍ഡ്‍സ് അംഹീകരിച്ച ബുഗാട്ടി വെയ്റോണ്‍ ചില കള്ളപ്പണികള്‍ ചെയ്തതായി ഹെന്നസി ആരോപിച്ചു.
സ്പീഡ് ലിമിറ്റര്‍ ഘടിപ്പിച്ച് വേഗത കുറച്ചാണ് ബുഗാട്ടി വെയ്റോണ്‍ വിപണിയിലെത്തുന്നതെന്ന് ഹെന്നസി ചൂണ്ടിക്കാട്ടി. ഇക്കാരണത്താല്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അംഗീകരിച്ച വേഗത പിടിക്കാന്‍ വെയ്റോണിന്‍റെ ഉല്‍പാദന മോഡലിന് സാധിക്കില്ല. ഈ പ്രശ്നം ഉന്നയിക്കപ്പെട്ടതോടെ വിഷയം പുനപ്പരിശോധിക്കാന്‍ ഗിന്നസ് ബുക്ക് അധികൃതര്‍ തീരുമാനിച്ചു. ഓട്ടോമൊബൈല്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി ഗിന്നസ് അധികൃതര്‍ നിശ്ചയിച്ച ഒരു ജൂറിയെ വിഷയം ആഴത്തില്‍ പഠിക്കുകയും ബുഗാട്ടി വെയ്റോണിന് അനുകൂലമായി വിധി പറയുകയും ചെയ്തു. ജൂറിയുടെ നിരീക്ഷണങ്ങള്‍ താഴെ വായിക്കാം.

ബുഗാട്ടി വെയ്റോണ്‍
ബുഗാട്ടി വെയ്റോണ്‍ 16.4 സൂപ്പര്‍ സ്പോര്‍ട്സിന്‍റെ ഉയര്‍ന്ന വേഗത 267.8 മൈല്‍ അഥവാ 431 കിലോമീറ്ററാണ്. ഈ റോക്കോര്‍ഡ് സ്ഥാപിതമായത് 2010ലാണ്. ഈ വേഗത പിടിച്ചുവെങ്കിലും ഉപഭോക്താക്കളിലെത്തിച്ച മോഡലുകളില്‍ സ്പീഡ് ലിമിറ്റര്‍ ഘടിപ്പിച്ചിരുന്നു. ഇതുവഴി വയ്റോണിന്‍റെ വേഗത 415.2 കിലോമീറ്ററായി കുറഞ്ഞു.

ബുഗാട്ടി വെയ്റോണ്‍
ഇക്കാര്യം പരിശോധിച്ച വിദഗ്ധജൂറി ചില സുപ്രധാന നിരീക്ഷണങ്ങള്‍ നടത്തി. കാറിന്മേല്‍ നടത്തിയ മോഡിഫിക്കേഷനുകള്‍ ഏത് തരത്തിലാണ് വാഹനത്തിന്‍റെ ഗിന്നസ് റെക്കോര്‍ഡിനര്‍ഹമായ തനത് സവിശേഷതകളെ ബാധിക്കുന്നത് എന്ന കാര്യമാണ് തങ്ങള്‍ പഠിച്ചതെന്ന് ജൂറി വ്യക്തമാക്കി.

ബുഗാട്ടി വെയ്റോണ്‍
സ്പീഡ് ലിമിറ്റര്‍ ഘടിപ്പിക്കുന്നതിലൂടെ കാറിന്‍റെ എന്‍ജിനോ അടിസ്ഥാനപരമായ ഡിസൈനിനോ എന്തെങ്കിലും മാറ്റം വന്നിട്ടില്ലെന്ന് ജൂറി കണ്ടെത്തി. അതായത്, സ്പീഡ് ലിമിറ്റര്‍ എന്നത് എന്‍ജിനുമായി നേരിട്ട് ഇടപെടുകയല്ല ചെയ്യുന്നത്. അത് എന്‍ജിന്‍റെ സവിശേഷതകള്‍ക്ക് യാതൊരു മാറ്റവും വരുത്തുന്നില്ല. സ്പീഡ് ലിമിറ്റര്‍ എടുത്തുമാറ്റിയാല്‍ എന്‍ജിന് ഗിന്നസ് റെക്കോര്‍ഡില്‍ രേഖപ്പെടുത്തിയ പ്രകടനം പുറത്തെടുക്കാന്‍ സാധിക്കും.

ബുഗാട്ടി വെയ്റോണ്‍
കൊയെഗ്നിസെഗ്, ഹെന്നസി എന്നിവരാണ് ബുഗാട്ടി വെയ്റോണിന്‍റെ 'അയോഗ്യത' സംബന്ധിച്ച ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നത്. സ്പീഡ് ലിമിറ്റ് ഘടിപ്പിച്ചതിന് ശേഷമുള്ള വെയ്റോണിനെക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന തങ്ങളുടെ കാറുകള്‍ ഗിന്നസ്സിന് മുമ്പില്‍ അവര്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു.

ബുഗാട്ടി വെയ്റോണ്‍
ഹെന്നസിയുടെ ചില നീക്കങ്ങള്‍ വലിയ ആശയക്കുഴപ്പത്തിന് ഇടയാക്കുകയും ചെയ്തു. വെനോം ജിടി സൂപ്പര്‍കാര്‍, ഗിന്നസ് അധികൃതര്‍ക്കു മുമ്പില്‍ സ്പീഡ് ലിമിറ്റഡ് വെയ്റോണിനെക്കാള്‍ മികച്ച പ്രകടനം നടത്തിയ ദിവസം ഹെന്നസി അയച്ച പത്രക്കുറിപ്പില്‍ ഗിന്നസ് റെക്കോര്‍ഡ് തങ്ങള്‍ക്കാണെന്ന അവകാശവാദമുണ്ടായിരുന്നു. ഇത് ഗിന്നസ് അധികൃതര്‍ പിന്നീട് നിഷേധിച്ചു.

ബുഗാട്ടി വെയ്റോണ്‍
ഹെന്നസി വെനോം ജിടി ബുഗാട്ടി വെയ്റോണിന്‍റെ രണ്ട് ദിശയിലേക്കുമുള്ള വേഗതയുടെ ശരാശരിയാണ് റെക്കോഡ് വേഗതയായി ഗിന്നസ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഹെന്നസി വെനോം ഒരു ദിശയിലേക്ക് മാത്രമേ ഓടിയിരുന്നുള്ളൂ. ഈ വേഗതയെ റെക്കോഡായി പരിഗണിക്കാന്‍ ഗിന്നസ്സിന്‍റെ മാനദണ്ഡങ്ങള്‍ അനുവദിക്കുന്നില്ല.


Click it and Unblock the Notifications








