ഡിസ്‌കൗണ്ടുകള്‍, സെപ്തംബര്‍ ഡിസ്‌കൗണ്ടുകള്‍!!!
വലിയ തോതില്‍ വാഹനങ്ങളുടെ ലോഞ്ച് നടക്കുകയും ഡിസ്‌കൗണ്ടുകള്‍ നല്‍കപ്പെടുകയും ചെയ്യുന്ന സമയത്തെയാണ് കാര്‍ നിര്‍മാതാക്കള്‍ ദീപാവലി, ദീപാവലി എന്നു വിളിക്കുന്നത്. ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വിപണിക്ക് പൈതൃകമായി ലഭിച്ചിട്ടുള്ള ഒരിടപാടാണിത്. ദീപാവലിക്കാലത്ത് വാഹനം വാങ്ങിയാല്‍ ട്രാഫിക് ജാമുകളില്‍ കുടുങ്ങുന്നതും മറ്റും കുറയുമെന്നോ മറ്റോ ആണ് വിശ്വാസം.
എന്തായാലും ഇക്കാലയളവില്‍ വലിയ ഡിസ്‌കൗണ്ടുകളും മറ്റുമായി നിരവധി കമ്പനികള്‍ രംഗത്തുവരുന്നു. ഈ വര്‍ഷത്തെ ഡിസ്‌കൗണ്ട് ആരവങ്ങള്‍ ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്. ചുവടെ നല്‍കിയിട്ടുള്ള ഡിസ്‌കൗണ്ട് വിവരങ്ങളില്‍ പലതും ചിലസമയങ്ങളില്‍ ഡീലര്‍ഷിപ്പുകള്‍ക്കനുസരിച്ച് മാറ്റം വരാന്‍ സാധ്യതയുള്ളവയാണ്. അതാത് സ്ഥലങ്ങളിലെ ഡീലര്‍ഷിപ്പുകളുമായി ബന്ധപ്പെട്ടാല്‍ സൂക്ഷമമായ വിവരം ലഭിക്കും. ഇവിടെ മൊത്തത്തിലുള്ള ഒരു കാഴ്ച മാത്രമാണ് നല്‍കാനുദ്ദേശിക്കുന്നത്.

ടൊയോട്ട
ടൊയോട്ട എട്യോസ് സെഡാനിന് 21,000 രൂപയുടെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഇന്‍ഷൂറന്‍സ് വഴിയാണ് ലഭിക്കുക എന്നുമറിയുക. ഇന്നോവയ്ക്ക് 15,000 രൂപയുടെ ഡിസ്‌കൗണ്ട് ലഭ്യമാണ്. 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്സായും ലഭിക്കും.

മാരുതി
മാരുതി സുസൂക്കി വാഗണ്‍ ആറിന് വന്‍ ഡിസ്‌കൗണ്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മൊത്തം നേട്ടം 68,000 രൂപയാണ്. ഇതില്‍ 30,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ്, 35,000 രൂപയുടെ കാഷ് ഡിസ്‌കൗണ്ട്, 3,000 രൂപയുടെ കോര്‍പറേറ്റ് ഡിസ്‌കൗണ്ട് എന്നിവ ഉള്‍പ്പെടുന്നു. ഉല്‍പാദനം അവസാനിപ്പിക്കാനൊരുങ്ങുന്ന മാരുതി എസ്റ്റിലോ 35,000 രൂപ കാഷ് ഡിസ്‌കൗണ്ടില്‍ ലഭ്യമാണ്. എക്‌സ്‌ചേഞ്ച് ബോണസ് 30,000 രൂപ. കോര്‍പറേറ്റ് ഡിസ്‌കൗണ്ട് 3,000 രൂപ.

മഹീന്ദ്ര
മഹീന്ദ്ര ബൊലേറോയ്ക്ക് 20,000 രൂപയുടെ കാഷ് ഡിസ്‌കൗണ്ട് നല്‍കുന്നു. 40,000 രൂപയുടെ ഡിസ്‌കൗണ്ടാണ് സ്‌കോര്‍പിയോയ്ക്ക് നല്‍കുന്നത്. ക്വണ്‍ടോ ചെറു എസ്‌യുവിക്ക് മേല്‍ 44,000 രൂപയുടെ ഡിസ്‌കൗണ്ട് ലഭ്യമാണ്.

ഹ്യൂണ്ടായ്
ഹ്യൂണ്ടായ് ഇലാന്‍ട്രയുടെ പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ക്ക് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് നല്‍കുന്നുണ്ട്. 20,000 രൂപയുടെ കോര്‍പറേറ്റ് ഡിസ്‌കൗണ്ടും 20,000 രൂപ കാഷ് ഡിസ്‌കൗണ്ടും ലഭ്യമാണ്.

ഹോണ്ട
ഹോണ്ട സിറ്റി സെഡാന്‍ 10,000 രൂപ ഡിസ്‌കൗണ്ടില്‍ ലഭിക്കും. വാഹനത്തിന്റെ ഇന്‍ഷൂറന്‍സ് പൂര്‍ണമായും സൗജന്യമാണ്. ഹോണ്ട ബ്രിയോ ഹാച്ച്ബാക്കിന് 19,000 രൂപ മൂല്യമുള്ള ഇന്‍ഷൂറന്‍സും 10,000 രൂപയുടെ കാഷ് ഡിസ്‌കൗണ്ടും നല്‍കുന്നു.

ഫോഡ്
ഫോഡ് ഫിഗോ ഹാച്ച്ബാക്കിന് 37,000 രൂപയുടെ ഡിസ്‌കൗണ്ട നല്‍കുന്നുണ്ട്. ഇതില്‍ സൗജന്യ ഇന്‍ഷൂറന്‍സും ഉള്‍പ്പെടുന്നു. ഫോഡ് ഫിയസ്റ്റയ്ക്ക് 1.12 ലക്ഷം ഡിസ്‌കൗണ്ടാണ് നല്‍കുന്നത്. എന്‍ഡെവറിന് 1 ല്ക്ഷം രൂപ ഡിസ്‌കൗണ്ടുണ്ട്.

ഷെവര്‍ലെ
ഷെവര്‍ലെ മോഡലുകള്‍ക്കെല്ലാം ഡിസ്‌കൗണ്ട് പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട് കമ്പനി. സെയ്ല്‍ ഹാച്ച്ബാക്കിന് 3,000 രൂപയുടെ കാഷ് ഡിസ്‌കൗണ്ട് ലഭ്യമാണ്. 5000 രൂപ കോര്‍പറേറ്റ് ഡിസ്‌കൗണ്ട്, 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 10,000 രൂപ ലോയല്‍റ്റി ബോണസ് എന്നിവ ലഭിക്കുന്നു. മൊത്തം 33,000 രൂപയുടെ നേട്ടം. സെയ്ല്‍ സെഡാന് 5,000 രൂപ കാഷ്ട് ഡിസ്‌കൗണ്ടുണ്ട്. കോര്‍പറേറ്റ് ഡിസ്‌കൗണ്ട് 5000, എക്‌സ്‌ചേഞ്ച് ബോണസ് 15,000, ലോയല്‍റ്റി ബോണസ് 10,000.

ഓഡി
ഓഡിയുടെ എ4 സെഡാനിന്റെ പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ 4 മുതല്‍ 5 വരെ ലക്ഷം രൂപയ്ക്ക് വിവിധ വേരിയന്റുകള്‍ക്കനുസരിച്ച് ഡിസ്‌കൗണ്ട് നല്‍കും. ഓഡി എ6 സലൂണിന് 5 ലക്ഷം വരെ ഡിസ്‌കൗണ്ട് ലഭിക്കും. ഇതും വേരിയന്റുകള്‍ക്കനുസരിച്ച് മാറ്റം വരും.

ബിഎംഡബ്ല്യു
320ഐ നിലവില്‍ 4 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ടിന് ലഭിക്കും. 320 ഡി 3 മുതല്‍ 4.5 ലക്ഷം വരെ ഡിസ്‌കൗണ്ടില്‍ കിട്ടുന്നതാണ്. 520ഡി 6 ലക്ഷം വിലക്കുറവില്‍ ലഭിക്കും. എക്‌സ്1-ന് നല്‍കുന്ന ഡിസ്‌കൗണ്ട് 4.5 ലക്ഷത്തിന്റേതാണ്.


Click it and Unblock the Notifications








