കാര്‍ നിര്‍മാതാക്കളുടെ ഡിസ്‌കൗണ്ട് പടക്കങ്ങള്‍
ദീപാവലിപ്പടക്കങ്ങള്‍ പൊട്ടിക്കൊണ്ടിരിക്കുകയാണ്. ഈ പൊട്ടലുകള്‍ക്കിടയില്‍ നിന്ന് പരമാവധി നേട്ടമുണ്ടാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ കാര്‍ നിര്‍മാതാക്കള്‍ നടത്തിക്കൊണ്ടിരിക്കുന്നു. മിക്കവാറും കമ്പനികള്‍ തങ്ങളുടെ കാര്‍ മോഡലുകള്‍ക്ക് വലിയ വിലക്കിഴിവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വര്‍ണനാണയും സമ്മാനമായി നല്‍കിയും ഇന്‍ഷൂറന്‍സും മറ്റും സൗജന്യമായി നല്‍കിയും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഓഫറുകളുടെ കാര്യത്തില്‍ ഇവരെല്ലാം ഏതറ്റം വരെ പോയിട്ടുണ്ട് എന്നൊന്നും പരിശോധിക്കാം.

ഓഡി എ8
ഓഡി എ8 സലൂണിന്റെ 15 ലക്ഷം വരെ ഡീലര്‍ഷിപ്പ് ഡിസ്‌കൗണ്ട് നല്‍കുന്നതായി അറിയുന്നു. ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഡിസ്‌കൗണ്ട് തുക ഡീലര്‍ഷിപ്പുകളെ ആശ്രയിച്ച് വ്യത്യാസപ്പെട്ടേക്കാം.

ഫോക്‌സ്‌വാഗണ്‍ പോളോ
പോളോ ഹാച്ച്ബാക്കില്‍ 50,000 രൂപ വരെ നേട്ടങ്ങള്‍ തരുന്ന ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട് ഫോക്‌സ്‌വാഗണ്‍.

ടൊയോട്ട എട്യോസ് ലിവ
ടൊയോട്ട എച്യോസ് ലിവ ഹാച്ച്ബാക്കിന് 40,000 രൂപ വരെ ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട് കമ്പനി.

ഹോണ്ട ബ്രിയോ
ബ്രിയോ ഹാച്ച്ബാക്കിന്റെ ഇന്‍ഷൂറന്‍സ് തുക ലാഭിക്കാം ഇത്തവണ കാര്‍ വാങ്ങിയാല്‍. 18,000 രൂപയോളം വരുന്ന ഈ ലാഭത്തിനു പുറമെ 5000 രൂപയുടെ കാഷ് ഡിസ്‌കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട് ഹോണ്ട.

ഹ്യൂണ്ടായ് ഐ10
50,000 രൂപയുടെ കാഷ് ഡിസ്‌കൗണ്ടാണ് ഐ10 ഹാച്ച്ബാക്കിന് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്.

മിത്സുബിഷി പജീറോ സ്‌പോര്‍ട്
80,000 രൂപയുടെ കാഷ് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട് പജീറോ എസ്‌യുവിക്ക്.

ടാറ്റ ആര്യ
1.5 ലക്ഷം രൂപ വരെ ഉയരാവുന്ന നേട്ടം ലഭിക്കും ഈ ദീപാവലിക്ക് ആര്യയെ വാങ്ങുകയാണെങ്കില്‍. ഇതുകൂടാതെ 50,000 രൂപയുടെ കാഷ് ഡിസ്‌കൗണ്ടും ടാറ്റ നല്‍കുന്നുണ്ട്.

ബിഎംഡബ്ല്യു 5 സീരീസ്
7.5 ലക്ഷം രൂപയോളം വരുന്ന നേട്ടം ലഭിക്കും 5 സീരീസിന്റെ മുന്‍പതിപ്പ് വാങ്ങുകയാണെങ്കില്‍. ഇപ്പോള്‍ നിലവിലുള്ള സ്‌റ്റോക്ക് തീരുന്നതു വരെ മാത്രം നിലനില്‍ക്കുന്ന ഓഫറിനായി ഷോറൂമിലേക്ക് ഓടേണ്ടിയിരിക്കുന്നു.

മെഴ്‌സിഡിസ് സി ക്ലാസ്
മെഴ്‌സിഡിസ് സി ക്ലാസിന്റെ പുതിയ പതിപ്പ് വാങ്ങിയാല്‍ 4 ലക്ഷം രൂപവരെ മതിക്കുന്ന നേട്ടങ്ങളുണ്ട്.

ഓഡി എ4
ഓഡി എ4ന്റെ 2 ലിറ്റര്‍, 174 കുതിരശക്തി ശേഷിയുള്ള എന്‍ജിന്‍ പതിപ്പിന് 2 മുതല്‍ 3 വരെ ലക്ഷം കിഴിവ് നല്‍കുന്നുണ്ട്. 140 കുതിരശക്തി ശേഷിയുള്ള 2 ലിറ്റര്‍ ടിഡിഐ പതിപ്പിന് 4 ലക്ഷം രൂപ വരെയുള്ള ഓഫറുകളുണ്ട്.

ഓഡി എ6
ഓഡി എ6 സലൂണിന്റെ വില 4 ലക്ഷം രൂപ കുറച്ചാണ് ഇപ്പോള്‍ വില്‍ക്കുന്നത്.

ബിഎംഡബ്ല്യു 3 സീരീസ്
3.5 ലക്ഷം രൂപ വിലക്കിഴിവിലാണ് 3 സീരീസ് വില്‍ക്കുന്നത്.

ഫോക്‌സ്‌വാഗണ്‍ പസ്സാറ്റ്
1.1 ലക്ഷം രൂപ വിലക്കിഴിവില്‍ ഈ കിടിലന്‍ വാഹനം ഇപ്പോള്‍ സ്വന്തമാക്കാം.


Click it and Unblock the Notifications








