300 കിമി വേഗതയില്‍ ഫെരാരി ഇടിച്ചാല്‍ എന്തുണ്ടാകും?
ഡമ്മികളെ ഉള്ളിലിരുത്തി 300 കിലോമീറ്റര്‍ വേഗതയില്‍ വണ്ടിയോടിക്കുന്നതും സ്ലോമോഷനില്‍ ഇടിച്ചു തകര്‍ന്ന് തരിപ്പണമാകുന്നതുമെല്ലാം നമ്മള്‍ കണ്ടിട്ടുണ്ട്. ഇവിടെ പറയാന്‍ പോകുന്നതും അത്തരമൊരും ഇടിച്ചു തകര്‍ക്കലിനെക്കുറിച്ചാണ്. പക്ഷെ, ഇതൊരു ക്രാഷ് ടെസ്റ്റ് അല്ല. ജര്‍മനിയില്‍ പാര്‍ക്കുന്ന മാര്‍കസ് ആര്‍ എന്നയാളും അങ്ങോരുടെ ഭാര്യ ആന്‍ജലയുമാണ് കാറിലുണ്ടായിരുന്നുന്നത്. 300 കിലോമീറ്റര്‍ വേഗതയില്‍ കാര്‍ ഓടിക്കുകയായിരുന്നു 41കാരനായ മാര്‍കസ് ആര്‍. ഇത് അദ്ദേഹത്തിന്‍റെ ഒരു ഹോബിയാണ്.
അതിവേഗതയില്‍ പാഞ്ഞ് പോകുന്നതിനിടയ്ക്ക് പെട്ടെന്ന് പിന്‍വശത്തെ ടയര്‍ പൊട്ടി. അതിവേഗത്തില്‍ പോകുന്ന ഏത് വണ്ടിയ്ക്കും, അത് ഫെരാരിയായാലും ലംബോര്‍ഗിനിയായാലും ഈ ദുര്യോഗം വന്നുപെടാം. ടയര്‍ വളരെ വിലകൂടിയതാണെന്നൊന്നും പറഞ്ഞതുകൊണ്ട് കാര്യമില്ല. പൊട്ടേണ്ടത് എപ്പോഴായാലും പൊട്ടും.

ഫെരാരി എഫ്430
തങ്ങളുടെ ഫെരാരി എഫ്430 സൂപ്പര്‍കാറിലാണ് മാര്‍കസ് ആര്‍ ഈ പണി ചെയ്തത്. ഒടുവുല്‍ വാഹനത്തിന്‍റെ കോലം ഇതായിത്തീര്‍ന്നു.

ഇരുവരും രക്ഷപെട്ടു
ഫെരാരിക്കകത്തുണ്ടായിരുന്ന മാര്‍കസും ഭാര്യയും രക്ഷപെട്ടുവെന്നാണ് അറിയുന്നത്. ഇത്രയും കടുത്ത ഒരപകടത്തില്‍ നിന്നുണ്ടാകാന്‍ സാധ്യതയുള്ള അത്രയും വലിയ പരുക്കൊന്നും ഇരുവര്‍ക്കുമില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.


Click it and Unblock the Notifications








