റിനോ ഡസ്റ്ററിന്റെ പുതിയ പതിപ്പ് ഒരുങ്ങുന്നു?
റിനോയിലൂടെ ഡസ്റ്റര്‍ എസ്‌യുവി ഇന്ത്യയിലെത്തിയത് കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് മാത്രമാണെങ്കിലും യൂറോപ്യന്‍ വിപണി ഇവനെ കാണാന്‍ തുടങ്ങിയിട്ട് ഒരാറു വര്‍ഷമെങ്കിലുമായിക്കാണും. യൂറോപ്പില്‍ കുറച്ചായി വില്‍പനയിലുണ്ടെങ്കിലും കാര്യപ്പെട്ട അപ്‌ഗ്രേഡുകളൊന്നും തന്നെ വാഹനത്തിന് ലഭിച്ചിരുന്നില്ല ഇതുവരെ. ഇടയ്ക്കുണ്ടാകാറുള്ള മുഖം മിനുക്കല്‍ പരിപാടിയില്‍ സംഗതികള്‍ ഒതുക്കുകയായിരുന്നു ഡേസിയ. പുതിയ വാര്‍ത്തകള്‍ പറയുന്നത് ഡേസിയ ഡസ്റ്ററിന് ഒരു മികച്ച മുഖം മിനുക്കല്‍ ലഭിച്ചു കഴിഞ്ഞതായാണ്. സെപ്തംബറില്‍ നടക്കുന്ന ഫ്രാങ്ക്ഫര്‍ട് ഷോയില്‍ പുതിയ ഡസ്റ്റര്‍ അവതരിക്കും.
വാഹനം യൂറോപ്പില്‍ പലയിടങ്ങളിലായി ടെസ്റ്റ് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലുണ്ട്. പിന്‍വശത്തെ ഡിസൈന്‍ ആരെയും പെട്ടെന്നാകര്‍ഷിക്കുന്നതാണെന്ന് മനസ്സിലാക്കാം. എക്സ്റ്റീരിയറില്‍ മാത്രമല്ല, ഇന്റീരിയറിലും കാര്യമായി പണിഞ്ഞിട്ടുണ്ട് ഡേസിയ. പുതിയ ഡാഷ്‌ബോര്‍ഡാണ് വാഹനത്തിനുള്ളത്. ഉയര്‍ന്ന ഗുണനിലവാരമുള്ള അപ്‌ഹോള്‍സ്റ്ററി വാഹനത്തിലുണ്ട്.
ഈ അപ്‌ഗ്രേഡുകള്‍ ഇന്ത്യലെത്തുമോ എന്ന ചോദ്യമുയരാം. എല്ലാം പ്രതീക്ഷിച്ചുകൂടാ എന്നാണ് ഉത്തരം. എങ്കിലും പുതിയ സവിശേഷതകളില്‍ ചിലതെല്ലാം കൂട്ടിച്ചേര്‍ത്ത് വാഹനം വന്നേക്കും. ഒരുപക്ഷെ, അടുത്ത വര്‍ഷം അവസാനത്തോടുകൂടി.

ചിത്രത്തില്‍ കാണുന്നത് ഡസ്റ്റര്‍ ഡി-ക്രോസ് കണ്‍സെപ്റ്റാണ്.

2012 സാവോ പോളോ ഓട്ടോഷോയിലാണ് ഡസ്റ്റര്‍ ഡി ക്രോസ് കണ്‍സെപ്റ്റ് അവതരിപ്പിക്കപ്പെട്ടത്.

ഈ കണ്‍സെപ്റ്റിലെ നിന്ന് പ്രധാനപ്പെട്ട ചിലത് പുതിയ പതിപ്പിലുണ്ടാകുമെന്ന് കരുതാവുന്നതാണ്.


Click it and Unblock the Notifications








