ഡാറ്റ്സന്‍ ബ്രാന്‍ഡ് ലോഞ്ച് ജൂലൈ 15ന് ദില്ലിയില്‍
32 വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഡാറ്റ്സന്‍ ബ്രാന്‍ഡിനെ തിരികെ കൊണ്ടുവരാന്‍ നിസ്സാന്‍ തീരുമാനിച്ചത് വികസ്വര വിപണികളിലെ വോള്യം വിപണിയെ മുന്നിക്കണ്ടാണ്. ഇന്ത്യ, റഷ്യ, ഇന്തൊനീഷ്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലേക്കാണ് ഈ ബ്രാന്‍ഡ് എത്തിച്ചേരുക. പുതിയ വാര്‍ത്തകള്‍ പറയുന്നത് ജൂലൈ 15ന് ഈ ബ്രാന്‍ഡിന്‍റെ വിപണിപ്രവേശം നടക്കുമെന്നാണ്. ഇന്ത്യയില്‍ വെച്ചാണ് ബ്രാന്‍ഡിന്‍റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുക.
ന്യൂദില്ലിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ റിനോ-നിസ്സാന്‍ കാര്‍ലസ് ഗോസന്‍ പുതിയ ബ്രാന്‍ഡിനെ അവതരിപ്പിക്കും. ഇതേ ചടങ്ങില്‍ വെച്ച് ഡാറ്റ്സനിന്‍റെ ആദ്യ മോഡലിനെ പരിചയപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

4 ലക്ഷത്തിന് ചുവടെ വരുന്ന ഒരു ചെറു ഹാച്ച്ബാക്കായിരിക്കും ഡാറ്റ്‍സന്‍ ഇന്ത്യന്‍ വിരപണിയില്‍ ആദ്യമെത്തിക്കുക എന്നാണറിയുന്നത്. ഇത് മാരുതി ആള്‍ട്ടോ, ഹ്യൂണ്ടായ് ഐ10 എന്നീ വാഹനങ്ങളോട് മത്സരിക്കും.
വര്‍ഷത്തില്‍ 1,50,000 മുതല്‍ 2,00,000 വരെ യൂണിറ്റ് വാഹനങ്ങള്‍ വിപണിയിലെത്തിക്കാനാണ് ഡാറ്റ്സന്‍ പദ്ധതിയിടുന്നത്.
ഇന്ത്യന്‍ മധ്യവര്‍ഗത്തിന് യോജിച്ച വാഹനങ്ങള്‍ വിപണിയിലെത്തിക്കുക എന്നതാണ് ഡാറ്റ്സനിന്‍റെ ജന്മോദ്ദേശ്യം. വിലക്കുറവും ഗുണനിലവാരവും സംയോജിപ്പിക്കാനായിരിക്കും ഡാറ്റ്സനിന്‍റെ ശ്രമം. ഇന്ത്യ വളരെ സങ്കീര്‍ണമായ ഒരു വിപണിയാണെന്ന് നിസ്സാന്‍-റിനോ വൃത്തങ്ങള്‍ സമ്മതിക്കുന്നു.


Click it and Unblock the Notifications








