ഡിസി ഡസ്റ്റര്‍: ചിത്രങ്ങളും വിവരങ്ങളും
ഇന്ത്യയുടെ വിഖ്യാതമായ ഓട്ടോ ഡിസൈന്‍ സ്റ്റുഡിയോ 'ഡിസി ഡീസൈന്‍' പുതിയ ഡസ്റ്ററിന് സ്വന്തമായ ഒരു വ്യാഖ്യാനം ചമച്ചത് റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഓര്‍ക്കുമല്ലോ. അന്ന് ഡിസി ഒരേയൊരു ചിത്രം മാത്രമാണ് പുറത്തു വിട്ടിരുന്നത്. ഇപ്പോള്‍, വാഹനത്തിന്‍റെ മഴുവന്‍ വിവരങ്ങളും ചിത്രങ്ങളും പ്രസിദ്ധീകരിച്ചിരിക്കുകയാണ് ഡിസി.
എക്സ്റ്റീരിയര്‍, ഇന്‍റീരിയര്‍ വിശദാംശങ്ങളുള്ള ചിത്രങ്ങളോടൊപ്പം കസ്റ്റമൈസേഷന് വരുന്ന ചെലവും പുറത്തുവിട്ടിട്ടുണ്ട് കമ്പനി.

ഡിസി ഡസ്റ്റര്‍
ദിലീപ് ഛബ്രിയയാണ് ഡിസി ഡിസൈനിന്‍റെ തലവന്‍. ഇദ്ദേഹത്തിന്‍റെ പെന്‍സിലോടിയ ഏത് വാഹനത്തിനും ആഗോള തലത്തില്‍ തന്നെ വലിയ ആരാധക നിരയാണുള്ളത്.

ഡിസി ഡസ്റ്റര്‍
എക്സ്റ്റീരിയറില്‍ മുന്‍വശത്താണ് കാര്യപ്പെട്ട മാറ്റമുള്ളത്. ബോണറ്റ് ലിഡ് അല്‍പം ഉയര്‍ത്തിയിട്ടുണ്ട്. ഇത് വാഹനത്തിന്‍റെ എസ്‍യുവി സൗന്ദര്യം വര്‍ധിപ്പിക്കുന്നു.

ഡിസി ഡസ്റ്റര്‍
നിറത്തിന്‍റെ കാര്യത്തിലും കസ്റ്റമൈസേഷന്‍ സൗകര്യമുണ്ട്. 10 ആരങ്ങളുള്ള അലോയ് വീലുകളും ഡിസി ഘടിപ്പിച്ചതാണ്.

ഡിസി ഡസ്റ്റര്‍
ഇന്‍റീരിയര്‍ ഡിസൈനിന്‍റെ കാര്യത്തില്‍ ഡിസി ഏറ്റവുമുയരത്തില്‍ തന്നെയാണ്. എക്സ്റ്റീയറിനെക്കാള്‍ പലപ്പോഴും ഇന്‍റീരിയര്‍ സൗന്ദര്യമാണ് ഡിസി ഡിസൈനുകളില്‍ ആകര്‍ഷണീയത പകരാറുള്ളത്.

ഡിസി ഡസ്റ്റര്‍
ഇന്‍റീരിയര്‍ പാനലുകള്‍ മരത്തിലും സീറ്റ് കവറുകള്‍ തുകലിലും നിര്‍മിച്ചിരിക്കുന്നു.

ഡിസി ഡസ്റ്റര്‍
പേഴ്സണല്‍ മള്‍ടിമീഡിയ സിസ്റ്റം, ഫുഡ്/ ലാപ്‍ടോപ് ട്രേ തുടങ്ങിയവ ഇന്‍റീരിയറില്‍ കാണാം.

ഡിസി ഡസ്റ്റര്‍
സീറ്റ് അഡ്ജസ്റ്റ്മെന്‍റുകളാണ് ചിത്രത്തില്‍ കാണുന്നത്

ഡിസി ഡസ്റ്റര്‍
കസ്റ്റമൈസേഷന്‍റെ പൂര്‍ണമായ വിശദാംശങ്ങള്‍ ലഭ്യമല്ല. 3.49 ലക്ഷത്തിലാണ് കസ്റ്റമൈസേഷന്‍ തുടങ്ങുന്നത് എന്നത് മാത്രമാണ് ഡിസി പുറത്തുവിട്ടിട്ടുള്ളത്.


Click it and Unblock the Notifications








