ഇന്ത്യയുടെ ആദ്യ സൂപ്പര്‍കാര്‍ നിര്‍മാണത്തിലേക്ക്
ഇന്ത്യയുടെ വിഖ്യാതമായ കാര്‍ ഡിസൈനിംഗ് സ്ഥാപനമായ ഡിസി ഡിസൈന്‍ രൂപകല്‍പന ചെയ്ത അവാന്തി സൂപ്പര്‍ കാര്‍ ഓട്ടോപ്രണയികളെ വന്‍തോതില്‍ ആകര്‍ഷിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഈ വാഹനം അവതരിപ്പിക്കപ്പെട്ടത്. ബോളിവുഡ് താരം അമിതാബ് ബച്ചനായിരുന്നു അവതാരകന്‍.
ദിലിപ് ഛബ്രിയയുടെ ഈ ശില്‍പം നിര്‍മാണത്തിലേക്ക് നീങ്ങുന്നതായാണ് ലഭിക്കുന്ന വിവരം. ഗുജറാത്തിലെ സനന്ദിലാണ് ഡിസിയുടെ നിര്‍മാണ പ്ലാന്‍റ് സ്ഥാപിക്കാനൊരുങ്ങുന്നത്. 60 കോടിയുടെ നിക്ഷേപമാണ് ഇതിനായി നടത്തുക.
2012ലെ ദില്ലി ഓട്ടോ എക്സ്പോയില്‍ അവതരിപ്പിക്കപ്പെട്ട വാഹനം 2013ല്‍ വിപണി പിടിക്കുമെന്ന് അന്നുതന്നെ ഡിസി വ്യക്തമാക്കിയിരുന്നതാണ്. ലഭിക്കുന്ന സൂചനകളനുസരിച്ച് ഡിസി മുന്‍നിശ്ചയിച്ച പ്രകാരം തന്നെ കാര്യങ്ങള്‍ നീങ്ങുന്നുണ്ട്.
25 ലക്ഷത്തിന്‍റെ ചുറ്റുപാടിലായിരിക്കും ഡിസി അവാന്തിയുടെ വില തുടങ്ങുക. 30 ലക്ഷത്തിന്‍റെ പരിസരത്ത് അവസാനിക്കുന്ന രീതിയിലാണ് വിലയിടല്‍. പൊതുവിപണിയിലേക്ക് സജീവമായി ഇറങ്ങുന്നതിന്‍റെ ആദ്യപടിയെന്ന നിലയിലാണ് ഡിസിയുടെ സ്പോര്‍ട്സ് കാര്‍ രംഗത്തിറങ്ങുന്നത്. 2014ല്‍ ഒരു എസ്‍യുവി വിപണിയിലെത്തിക്കാനാണ് അടുത്ത പദ്ധതി.
ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള ഓട്ടോ ബ്രാന്‍ഡുകളിലൊന്നാണ് ഡിസി. മികവുറ്റ ഡിസൈനുകളും ഗഅന്താരാഷ്ട്ര ഗുണനിലവാരമുള്ള നിര്‍മിതികളുമാണ് ഡിസിയെ ഏറെ പ്രിയപ്പെട്ടതാക്കുന്നത്. ഡിസിയുടെ കസ്റ്റം ഡിസൈന്‍ ചെയ്ത വാഹനങ്ങള്‍ വന്‍ തോതിലുള്ള ആവശ്യക്കാരാണ് ഇന്നുള്ളത്. ബോളിവുഡ് താരങ്ങള്‍ തങ്ങളുടെ വാനിറ്റി വാനുകളുടെ ഡിസൈന്‍ ജോലികള്‍ക്ക് സമീപിക്കാറുള്ളത് ഡിസിയെയാണ്.
"ലിമിറ്റഡ് എഡിഷന്‍ വാഹനങ്ങള്‍ വിപണിയിലെത്തിക്കുകയാണ് ഡിസി ഡിസൈനിന്‍റെ പ്രധാന താല്‍പര്യം. ഒരു മോഡല്‍ 4000 യൂണിറ്റ് തികച്ചാല്‍ ആ മോഡലിന്‍റെ നിര്‍മിതി അവസാനിപ്പിക്കുക എന്നതാണ് ഡിസി അവലംബിക്കാന്‍ പോകുന്ന രീതി." - ഛബ്രിയയുടെ ഈ വാക്കുകള്‍ പൊതുവിപണിയില്‍ എന്തായിരിക്കും ഡിസി ഡിസൈനിന്‍റെ നിലപാട് എന്ന് വ്യക്തമാക്കുന്നുണ്ട്.
2013 അവസാനത്തോടെ നിര്‍മാണത്തിലേക്ക് നീങ്ങുന്ന അവാന്തി സൂപ്പര്‍ കാറിനെ വിശദമായി കാണാം

ഇന്ത്യയുടെ ആദ്യ സൂപ്പര്‍കാര്‍, ഡിസി അവാന്തി

Click it and Unblock the Notifications