ഇലന്‍ട്രയില്‍ ദിലീപ് രോഷം കുത്തിവെച്ചപ്പോള്‍

ദിലീപ് ഛബ്രിയയുടെ പെന്‍സില്‍ പണിയെടുത്ത വാഹനങ്ങള്‍ എല്ലായ്‌പോഴും ഓട്ടോ ഉലകത്തെ ചര്‍ച്ചകളിലേക്ക് വലിച്ചിഴയ്ക്കാറുണ്ട്. ഇന്ത്യന്‍ കാര്‍നിര്‍മാതാക്കള്‍ മിക്കവരും കാര്‍ ഡിസൈന്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പലചരക്കുകടയിലെ ബില്ല് പോലെ 'കാര്യമാത്രപ്രസക്ത'മായി മാത്രം നടന്നിരുന്ന ഒരു കാലത്താണ് ദിലീപ് ഛബ്രിയ എന്ന ലോകോത്തര ഡിസൈനര്‍ ഇന്ത്യയില്‍ നിന്ന് ഉയര്‍ന്നുവരുന്നത്. വാഹനത്തിനകത്ത് ടെന്നിസ് കോര്‍ട്ടിന്റെ സൗകര്യവും ഒരു 800 സിസി എന്‍ജിനും ഘടിപ്പിച്ചാല്‍ അത് കാറാവണമെന്നില്ല എന്ന് അദ്ദേഹം ഇന്ത്യന്‍ വാഹനപ്രണയികളെ കാലേക്കൂട്ടി അറിയിക്കുകയുണ്ടായി.

ഇത്തവണ മുംബൈയിലെ ഡിസി ഡിസൈന്‍ ഹ്യൂണ്ടായ് ഇലന്‍ട്രയെയാണ് മാറ്റിത്തീര്‍ത്തിരിക്കുന്നത്. താഴെ കൂടുതല്‍ വിവരങ്ങള്‍.

DC Designed Hyundai Elantra

ഡിസിയുടെ എല്ലാ ട്യൂണിംഗ് പണികളും പോലെ ഈ വാഹനത്തെയും ഗ്രില്ലില്‍ തന്നെ തിരിച്ചറിയാം. ഗ്രില്ലില്‍ നല്‍കിയിരിക്കുന്ന തടിച്ച ചുവപ്പ് രേഖകള്‍ ഇലന്‍ട്രയുടെ ഭാവത്തില്‍ ക്രൗര്യം ചേര്‍ക്കുന്നു.

DC Designed Hyundai Elantra

ഗ്രില്ലിനെ തിരിച്ചറിയാന്‍ പ്രയാസമുള്ള വിധത്തില്‍ മാറ്റിയതിന് പുറമെ ഫോഗ് ലാമ്പ് ഡിസൈനിലും മാറ്റം വരുത്തിയിട്ടുണ്ട്. ഹെഡ്‌ലാമ്പില്‍ ഒന്നും ചെയ്തിട്ടില്ല എന്ന് സമാധാനിക്കാവുന്നതാണ്.

DC Designed Hyundai Elantra

അലോയ് ഡിസൈന്‍ അസാധ്യമായിട്ടുണ്ട്. അഞ്ച് ആരങ്ങളില്‍ ഓരോന്നിനെയും മൂന്ന് ശാഖികളായി പിരിച്ച ഈ അലോയ് ശില്‍പത്തെ ആരും ഇഷ്ടപ്പെടും.

DC Designed Hyundai Elantra

കാറിന്റെ വശങ്ങളിലെല്ലാം പുതിയ വര്‍ണസങ്കലനത്തിന്റെ തീവ്രഭംഗി കാണാം. കറുപ്പും ചുവപ്പും കലര്‍ന്ന ഈ നിറരാജി വാഹനത്തിന് ഒരല്‍പം 'രോഷാകുലത' നല്‍കുന്നില്ലേ?

DC Designed Hyundai Elantra

ദിലീപ് ഛബ്രിയയെ ശരിക്കും നിസ്സഹായനാക്കിയിരിക്കുക ഇലന്‍ട്രയുടെ പിന്‍വശത്തിന്റെ ശില്‍പമായിരിക്കും. ഒറിജിനല്‍ ഇലന്‍ട്രയുടെ മനോഹരമായ പിന്‍ ഡിസൈനില്‍ കാര്യമായ പണികളൊന്നും ഹ്യൂണ്ടായ് നടത്തിയിട്ടില്ല എന്നുകാണാം. തന്റെ പക്കലുള്ള കറുപ്പും ചുവപ്പും നിറങ്ങളെ ഭംഗിയായി ഇവിടെ വിന്യസിച്ചിട്ടുണ്ട്.

DC Designed Hyundai Elantra

ഇന്റീരിയറില്‍ ഡിസി ഡിസൈന്‍ സ്ഥിരമായി ഉപയോഗിക്കാറുള്ള ആ ചുവപ്പുവര്‍ണത്തിന്റെ സമ്പന്നത കാണാം.

DC Designed Hyundai Elantra

DC Designed Hyundai Elantra

DC Designed Hyundai Elantra

DC Designed Hyundai Elantra

DC Designed Hyundai Elantra

DC Designed Hyundai Elantra

DC Designed Hyundai Elantra

DC Designed Hyundai Elantra

More from DriveSpark

Article Published On: Wednesday, July 10, 2013, 16:47 [IST]
English summary
DC Design has come up with a tuned Elantra sedan. Here are the information.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X