നിസ്സാന്‍ സണ്ണിയില്‍ ഛബ്രിയയുടെ സ്ട്രോക്കുകള്‍

ഇന്ത്യയുടെ ലോകവിഖ്യാതനായ ഡിസൈനര്‍ ദിലീപ് ഛബ്രിയയുടെ കാര്‍ ശില്‍പങ്ങള്‍ എപ്പോഴും കൗതുകം നിറയ്ക്കുന്നവയാണ്. മോഡിഫൈ ചെയ്യാന്‍ തെരഞ്ഞെടുക്കുന്ന കാറുകള്‍ മിക്കപ്പോഴും മധ്യവര്‍ഗക്കാരന് ഏറെ പരിചിതമായ മോഡലുകളാണ്. റിനോ ഡസ്റ്ററും അംബാസ്സഡര്‍ കാറുമെല്ലാം ഇത്തരത്തില്‍ ദിലിപ് ഛബ്രിയയുടെ കൈപ്പണിക്ക് വിധേയമായിട്ടുണ്ട്.

വെറും സാധാരണമെന്ന് തോന്നുന്ന ഡിസൈനുകളില്‍ വരുന്ന കാറുകളെപ്പോലും ചില പെന്‍സില്‍ സ്ട്രോക്കുകള്‍ കൊണ്ട് ക്ലാസിക് സൗന്ദര്യമാക്കി മാറ്റാന്‍ ഛബ്രിയയ്ക്കുള്ള കഴിവ് ലോകമെമ്പാടും അംഗീകരിക്കപ്പെട്ടതാണ്. ഇത്തവണ ഡിസി ഡിസൈന്‍ മോഡിഫൈ ചെയ്തിരിക്കുന്നത് നിസ്സാന്‍ സണ്ണി സെഡാനിനെയാണ്.

മികച്ച ഇന്‍റീരിയര്‍ സൗകര്യമാണ് സണ്ണി സെഡാനിനെ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട വാഹനമാക്കുന്നത്. ദിലീപ് ഛബ്രിയയെ ആകര്‍ഷിച്ച പ്രധാന ഘടകവും ഇതുതന്നെയാകണം. ഡിസിയുടെ ഇന്‍റീരിയര്‍ ജോലികള്‍ വളരെ പ്രശസ്തമാണ്. വാഹനത്തിന്‍റെ ഉള്‍വശത്തില്‍ ആഡംബരങ്ങള്‍ ഉള്‍ച്ചെര്‍ക്കുന്നതില്‍ ഇവര്‍ വിദഗ്ധരാണ്. സണ്ണിയില്‍ ഡിസിയെടുത്ത പണി താഴെ കാണാം.

Nissan Sunny Gets The DC Lounge Treatment
Nissan Sunny Gets The DC Lounge Treatment

നാല് റിക്ലൈനർ (തട്ടുകളായിട്ടാണ് ഇത്തരം സീറ്റുകളുണ്ടാവുക. ലെഗ്റെസ്റ്റ്, ഫീറ്റ് റെസ്റ്റ് എന്നിവയോടുകൂടിയത്) സീറ്റുകളാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്.

Nissan Sunny Gets The DC Lounge Treatment

ടിപ്പിക്കല്‍ ഡിലിപ് ഛബ്രിയ സ്റ്റൈല്‍ എന്ന് വിശേഷിപ്പിക്കാവുന്നതാണ് രണ്ട് സീറ്റുകളുടെ നടുവിലൂടെ നീളത്തില്‍ കിടക്കുന്ന ആംറെസ്റ്റ്.

Nissan Sunny Gets The DC Lounge Treatment

ചുവപ്പ് നിറമാണ് ഇന്ർറീരിയറിനായി ഡിസി തെരഞ്ഞെടുത്തിരിക്കുന്നത്.

Nissan Sunny Gets The DC Lounge Treatment

ഡ്രൈവർ സീറ്റിന് പിന്നിലായി ഒരു എല്‍സിഡി ഡിസ്പ്ലേയുണ്ട്.

Nissan Sunny Gets The DC Lounge Treatment
Nissan Sunny Gets The DC Lounge Treatment

More from DriveSpark

Article Published On: Friday, June 14, 2013, 13:14 [IST]
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X