'ആസക്തി': ജാഗ്വറിന്‍റെ ഹോളിവുഡ് സിനിമ ഇവിടെ കാണാം.
‘Desire' എന്ന പേരാണ് ജാഗ്വര്‍ അഭിനയിച്ച പുതിയ ഹോളിവുഡ് സിനിമയ്ക്കിട്ടിരിക്കുന്നത്. ജാഗ്വര്‍ എഫ് ടൈപ്പിനോട് ലോകത്തിനുള്ള പ്രണയത്തിന്‍റെ കാരണം ഈ സിനിമയില്‍ അനാവൃതമാകുന്നു. 2013ലെ ഏറ്റവും മികച്ച രൂപകല്‍പനയ്ക്കുള്ള വേള്‍ഡ് കാര്‍ ഡിസൈന്‍ ഓഫ് ദി ഇയര്‍ സമ്മാനം കിട്ടിയതാണ് ഈ കാര്‍.
ഒരു ഹോളിവുഡ് സിനിമയ്ക്ക് വേണ്ട എല്ലാ മസാലച്ചേരുകകളും ചേര്‍ത്ത സിനിമയാണ് 'ഡിസയര്‍' അഥവാ 'തൃഷ്ണ' അഥവാ 'അഭിനിവേശം' അതുമല്ലെങ്കില്‍ 'ആസക്തി'. 13 മിനിട്ടാണ് ഈ സിനിമയുടെ ദൈര്‍ഘ്യം. സിനിമ കാണാന്‍ താഴെ ചെല്ലുക.

ആസക്തി
സണ്‍ഡാന്‍സ് ലണ്ടനിലാണ് ഈ സിനിമയുടെ ആദ്യ പ്രദര്‍ശനം നടന്നത്. സിനിമയിപ്പോള്‍ യൂറ്റൂബില്‍ ലോഞ്ച് ചെയ്തിരിക്കുകയാണ്.

ആസക്തി
റിഡ്‍ലി സ്കോട്ട് അസോസിയേറ്റ്സുമായി ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിട്ടുള്ളത്. ബ്രിട്ടിഷ് ടെലിവിഷന്‍ ഡയറക്ടര്‍ ആഡം സ്മിത്താണ് പടത്തിന്‍റെ സംവിധായകന്‍.

ആസക്തി
ബ്രിട്ടിഷ് നടനായ ഡാമിയന്‍ ല്യൂയിസും സ്പാനിഷ് നടന്‍ ജോദി മൊല്ലയും ബോളിവുഡ് നടി ഷന്നിന്‍ സൊസ്സമോനും സിനിമയില്‍ അഭിനയിച്ചിരിക്കുന്നു.

ആസക്തി
വഞ്ചന, പ്രതികാരം, ആസക്തി, ആക്രാന്തം തുടങ്ങിയ വൈകാരിക വിശേഷങ്ങളെയാണ് ഈ പടത്തിലൂടെ സംവിധായകന്‍ ആദം സ്മിത്ത് പൊക്കിക്കാണിക്കാന്‍ ആഗ്രഹിക്കുന്നത്.

ആസക്തി
ഒരു തകര്‍പ്പന്‍ ഹോളിവുഡ് പടത്തില്‍ എന്തെല്ലാം ഉണ്ടാകാമോ അതെല്ലാം ഈ പടത്തിലും നിങ്ങള്‍ക്ക് കാണാം. ഇനി ഏറെ പറഞ്ഞ് ബോറടിപ്പിക്കുന്നില്ല; അടുത്ത ക്ലിക്ക് സിനിമയിലേക്ക്.


Click it and Unblock the Notifications








