ടാറ്റയുടെ പുതിയ ഹാച്ച്ബാക്ക് (ഡ്രൈവ്സ്പാര്‍ക് സ്കെച്ച്)
നാനോ, ഇന്‍ഡിക എന്നീ വാഹനങ്ങളുടെ ഇടയില്‍ ഇരിപ്പുറപ്പിക്കുന്ന ഒരു ഹാച്ച്ബാക്ക് വികസിപ്പിച്ചെടുക്കുന്ന ജോലിയില്‍ മുഴുകിയിരിക്കുകയാണ് ടാറ്റയുടെ എന്‍ജിനീയര്‍മാര്‍. ടാറ്റ നേരത്തെ അവതരിപ്പിച്ച എക്‌സ്0, ഡോള്‍ഫിന്‍ എന്നീ കണ്‍സെപ്റ്റുകളെ ആധാരമാക്കിയായിരിക്കും വാഹനം നിര്‍മിക്കുക എന്നറിയുന്നു.
ലഭ്യമായ വിവരങ്ങളനുസരിച്ച് ഡോള്‍ഫിന്‍ കണ്‍സെപ്റ്റിനോടാണ് പുതിയ ഹാച്ച്ബാക്ക് കൂടുതല്‍ ചായ്‌വ് കാണിക്കുക എന്നറിയുന്നു. ഈ വിവരങ്ങളെ ആസ്പദമാക്കി ഈ ലേഖകന്‍ വരച്ച ചിത്രം താഴെ കാണാം.

വിസ്ത പ്ലാറ്റ്‌ഫോമിലായിരിക്കും വാഹനം നിലയുറപ്പിക്കുക. ടാറ്റ ഇടക്കാലത്ത് സൃഷ്ടിച്ചെടുത്ത 'ഹൊറിസോനെക്‌സ്റ്റ്' ശില്‍പ തത്വശാസ്ത്രത്തെ ആധാരമാക്കിയ നിര്‍മിതിയാണ് എക്‌സ്0 കണ്‍സെപ്റ്റ്. ഈ കണ്‍സെപ്റ്റിന്റെ രചനാശൈലിയെ പിന്‍പറ്റുന്നതായിരിക്കും 2014ല്‍ അവതരിപ്പിക്കാനൊരുങ്ങുന്ന വിസ്തയുടെ പുതിയ പതിപ്പ് എന്നറിയുന്നു.
എക്‌സ്0 കണ്‍സെപ്റ്റിന്റെ സ്വഭാവത്തെ ആധാരമാക്കി മനസ്സിലാക്കുകയാണെങ്കില്‍ പുതിയ കാര്‍ മാരുതി വാഗണ്‍ ആര്‍ പോലുള്ള വാഹനങ്ങള്‍ക്കും എതിരാളിയാകും. ഉയരമേറിയ വാഹനമായിരിക്കും ഇത്. ആള്‍ട്ടോ 800, ഹ്യൂണ്ടായ് ഇയോണ്‍, ഡാറ്റ്‌സന്‍ ഗോ എന്നീ വാഹനങ്ങളെയായിരിക്കും തത്വത്തില്‍ പുതിയ ഹാച്ച്ബാക്ക് ലക്ഷ്യമിടുക. ഗുജറാത്തിലെ സനന്ദ് ഫാക്ടറില്‍ ഈ വാഹനം നിര്‍മിക്കും. നിലവില്‍ ടാറ്റ നാനോ ഹാച്ച്ബാക്ക് മാത്രമാണ് ഇവിടെ നിര്‍മിക്കുന്നത്.


Click it and Unblock the Notifications








