ദുബൈ പൊലീസില്‍ ഫെരാരിയും എത്തി
ടൊയോട്ട ലാന്‍ഡ് ക്രൂയിസറും കിയ മൊഹേവും ഭരിച്ചിരുന്ന ദുബൈ പൊലീസ് സേനയിലേക്ക് ലംബോര്‍ഗിനി അവന്‍റഡോര്‍ സൂപ്പര്‍കാര്‍ കടന്നുവന്നതിന്‍റെ വാര്‍ത്ത രണ്ടുദിവസം മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പറഞ്ഞ് നാക്കെടുക്കുന്നതിനു മുമ്പ് ഫെരാരിയെക്കൂടി കൂടെക്കൂട്ടിയിരിക്കുകയാണ് ദുബൈ പൊലീസ്!
പട്രോളിംഗ് ആവശ്യങ്ങള്‍ക്കായി താല്‍പര്യാനുസൃതമാക്കിയ വാഹനമാണിതെന്ന് അറിയുന്നു. ദുബൈ പൊലീസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് വഴിയാണ് ഈ വാര്‍ത്തയും പുറത്തുവിട്ടിട്ടുള്ളത്. നേരത്തെ ലംബോര്‍ഗിനി അവന്‍റഡോറിന്‍റെ വാര്‍ത്തയും ഇതേവഴിയിലൂടെയാണ് ജനങ്ങളറിഞ്ഞത്.
പൊലീസ് ഫോഴ്സിന് ആവശ്യമായ അത്യാധുനിക സന്നാഹങ്ങളോടെയാണ് ഫെരാരിയെ തയ്യാറാക്കിയിരിക്കുന്നതെന്ന് ദുബൈ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ആയ ലഫ്റ്റനന്‍റ് ജനറല്‍ ധാഹി ഖല്‍ഫാന്‍ തമിം വ്യക്തമാക്കുന്നു.
കഴിഞ്ഞയാഴ്ച പുറത്തിറക്കിയ ലംബോര്‍ഗിനി അവന്‍റഡോറും പൊലീസ് സേനയ്ക്ക് വേണ്ടി താല്‍പര്യാനുസരണം നിര്‍മിച്ചതാണ്. ഇതിലും സര്‍വ്വ സന്നാഹങ്ങളും അടക്കം ചെയ്തിരിക്കുന്നു.
ഇത്തരം വാഹനങ്ങള്‍ പൊലീസിലേക്ക് മുതല്‍ക്കൂട്ടുന്നതില്‍ ചില ടൂറിസം താല്‍പര്യങ്ങളുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നുള്ള സൂചനകള്‍ വ്യക്തമാക്കുന്നത്. ഈ വാഹനങ്ങള്‍ പ്രദര്‍ശിപ്പിച്ചത് ചില മാളുകള്‍ക്ക് മുമ്പിലാണെന്നതും കാണേണ്ടതുണ്ട്.
ഇറ്റാലിയന്‍ പൊലീസ് ലംബോര്‍ഗിനി കാറുകള്‍ അവരുടെ പൊലീസ് സേനയിലേക്ക് സ്വീകരിച്ചിട്ടുണ്ട്.

ദുബൈ പൊലീസില്‍ ഫെരാരിയും

ദുബൈ പൊലീസില്‍ ഫെരാരിയും



Click it and Unblock the Notifications








