"ഫെരാരി ഇലക്ട്രിക് കാര്‍ ഒരിക്കലും സംഭവിക്കില്ല!"

കമ്പനിയുടെ മാരനെല്ലോ ഫാക്ടറിയില്‍ സംഘടിപ്പിച്ച ഒരു കോണ്‍ഫെറന്‍സിലാണ് ഫെരാരി ബോസ്സ് ഇക്കാര്യം പറഞ്ഞത്. കോണ്‍ഫറന്‍സില്‍ സംസാരിച്ച ബോസ്സ് മറ്റ് ചില രസകരങ്ങളായ നിലപാടുകള്‍ കൂടി പുറത്തു വിട്ടു. ഫെരാരിയുടെ നിര്‍മാണം വര്‍ധിപ്പിക്കാത്തതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത്, ഫെരാരിയെന്നാല്‍ 'എക്സ്ക്ലൂസിവിറ്റി'യാണെന്നാണ്. 'അപൂര്‍വത' എന്ന തിയറി തന്നെയാണ് ഫെരാരിയെ എപ്പോഴും പ്രിയപ്പെട്ട വാഹമായി നിലനിര്‍ത്തുന്നതിലെ പ്രധാന ഘടകമെന്ന് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് യൂറോപ്യന്‍ കമ്പനികളെല്ലാം പുറത്തെ വിപണികളിലേക്ക് നീങ്ങുകയും ഉല്‍പാദന വര്‍ധന എന്ന സിദ്ധാന്തവുമായി മുമ്പോട്ട് നീങ്ങാന്‍ ശ്രമം നടത്തുമ്പോളാണ് ഫെരാരിയുടെ ഈ നിലപാട് അങ്ങേയറ്റം വ്യത്യസ്തമാകുന്നത്.
ഏറ്റവും കുറച്ച് കാറുകള്‍ഡ നിര്‍മിച്ച് ഓരോ ഫെരാരി ഉടമയെയും വ്യത്യസ്തരാക്കുക എന്ന നിലപാട് സ്വീകരിക്കുമ്പോള്‍ അത് വളരെ റിസ്കുള്ള ഒരിടപാടായി മാറുകയാണ്. വില്‍പനയുടെ താളം ഒരല്‍പം പോലും തെറ്റാതിരിക്കേണ്ടത് കമ്പനിയുടെ നിലനില്‍പിന്‍റെ തന്നെ ആവസ്യമായി മാറുന്നു. ഏത് സാമ്പത്തിക മാന്ദ്യത്തെയും മറികടന്ന് വില്‍പനയെ ഒരളവില്‍ നിന്ന് താഴെ വരാതെ നോക്കേണ്ടതുണ്ട്.
ഇതോടൊപ്പം മറ്റൊരു കാര്യം കൂടി അദ്ദേഹം പറഞ്ഞു: "ഫെരാരി ഒരു സുന്ദരിയായ സ്ത്രീയാണ്. അവളെ സ്വന്തമാക്കണമെങ്കില്‍ നിങ്ങള്‍ തീവ്രമായി ആഗ്രഹിക്കണം; കാത്തിരിക്കാന്‍ തയ്യാറാവണം!" ഫെരാരി ഒരു ആണ് തന്നെ എന്നതിന് ബോസ്സിന്‍റെ സാക്ഷ്യം.


Click it and Unblock the Notifications








